താൾ:CiXIV146 1.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൬ —

ദേഹത്തിന്നു നഷ്ടവും ദോഷവും പിണക്കാതെ, ഞെ
രുക്കങ്ങളിൽ താങ്ങി സഹായിക്കയും വേണം.

൧൩.) ചോ. ഏഴാം കല്പന ഏതു?
ഉ. "നീ വ്യഭിചരിക്കരുതു."

൧൪.) ചോ. ഇതിന്റെ അൎത്ഥം എന്തു?
ഉ. നാം ദൈവത്തെ ഭയപ്പെട്ടും സ്നേഹിച്ചും കൊ
ണ്ടു വിചാരവാക്കു ക്രിയകളിൽ നിൎമ്മലതയും അട
ക്കവും കാണിച്ചു ഭാൎയ്യാഭൎത്താക്കന്മാർ അന്യൊനം
സ്നേഹിക്കയും മാനിക്കയും വേണം.

൧൫.) ചോ. എട്ടാം കല്പന ഏതു?
ഉ. "നീ മോഷ്ടിക്കരുത്"

൧൬.) ചോ. ഇതിന്റെ അൎത്ഥം എന്തു?
ഉ. നാം ദൈവത്തെ ഭയപ്പെട്ടും സ്നേഹിച്ചും കൊ
ണ്ടു കൂട്ടുകാരൻറ ധനമൊ വസ്തുവൊ കക്കാതെയും
കൌശലവ്യാപാര എടപാടുകൾകൊണ്ടു പിടുങ്ങാ
തെയും അവയെ നന്നാക്കി കാക്കുവാൻ അവന്നു
സഹായിക്കയും വേണം.

൧൭.) ചോ. ഒമ്പതാം കല്പന ഏതു?
ഉ. "നിന്റെ കൂട്ടുകാരന്റെ നേരെ കള്ളസ്സാക്ഷി
"പറയരുതു."

൧൮.) ചോ. ഇതിന്റെ അൎത്ഥം എന്തു?
ഉ. നാം ദൈവത്തെ ഭയപ്പെട്ടും സ്നേഹിച്ചുംകൊ
ണ്ടു കൂട്ടുകാരനോടു കളവു പറയാതെയും ഏഷണി
കുരളകളെകൊണ്ടു അപകീൎത്തി വരുത്താതെയും അ
വനെകൊണ്ടു നന്മ ചൊല്ലി പിൻതുണയായി നി
ന്നുകൊണ്ടു ഗുണം വരുത്തുവാൻ താല്പൎയ്യപ്പെടെണം.

൧൯.) ചോ. പത്താം കല്പന ഏതു ?

"https://ml.wikisource.org/w/index.php?title=താൾ:CiXIV146_1.pdf/8&oldid=183132" എന്ന താളിൽനിന്ന് ശേഖരിച്ചത്