താൾ:CiXIV146 1.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൪ —

൪.) ചോ. ഇതിൻറെ അൎത്ഥം എന്തു?
ഉ. നാം ദൈവത്തെ ഭയപ്പെട്ടും സ്നേഹിച്ചും കൊ
ണ്ടു എല്ലാ വിഗ്രഹസേവയും കള്ളദേവാരാധനയും
നിരസിച്ചു ഒഴിക്കയും യേശുക്രിസ്തങ്കൽ പിതാവായി
വിളങ്ങി വന്ന ഏക സത്യദൈവത്തോടു മാത്രമെ
ദിവ്യ സഹായവും ആശ്വാസവും അന‌്വെഷിക്കയും
ആരാലും ദോഷത്തെ പേടിക്കായ്കയും വേണ്ടത്. സ
ൎവ്വാധികാരം ദൈവത്തിൻ കയ്യിൽ ഉണ്ടല്ലൊ.

൫.) ചോ. മൂന്നാം കല്പന ഏതു?
ഉ. നിന്റെ ദൈവമായ യഹോവയുടെ നാമ
"ത്തെ വൃഥാ എടുക്കരുത; തന്റെ നാമം വൃഥാ എ
"ടുക്കുന്നവനെ യഹോവ കുററമില്ലാത്തവൻ ആ
"ക്കി വെക്കുകയില്ല."

൬.) ചോ. ഇതിൻറ അൎത്ഥം എന്തു?
ഉ. നാം ദൈവത്തെ ഭയപ്പെട്ടും സ്നേഹിച്ചും കൊ
ണ്ടു, അവന്റെ നാമം ചൊല്ലി കള്ളസത്യം, ശാപം,
മാരണം, മന്ത്രവാദം, വ്യാജം, ചതി എന്നിവ പ്രയോ
ഗിക്കാതെ, എല്ലാസങ്കടങ്ങളിൽ അവനെ വിളിച്ചും,
പ്രാൎത്ഥിച്ചും, സ്തുതിച്ചും, നന്ദിച്ചും ഇരിക്കെണം.

൭.) ചോ. നാലാം കല്പന ഏതു?
ഉ. "സ്വസ്ഥനാളിനെ ശുദ്ധീകരിപ്പാൻ ഓൎക്ക,
"ആറുദിവസം നീ അദ്ധ്വാനപ്പെട്ടു നിന്റെ വേല
"ഒക്കയും ചെയ്ത ഏഴാം ദിവസം നിന്റെ ദൈവമാ
"യ യഹോവയുടെ സ്വസ്ഥത ആകുന്നു, അതിൽ
"നീയും പുത്രീപുത്രന്മാരും ദാസീദാസന്മാരും കന്നു
"കാലികളും നിന്റെ വാതില്ക്കകത്തുള്ള അന്യനും ഒരു
"വേലയും ചെയ്യരുതു; ആറു ദിവസം കൊണ്ടല്ലൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV146_1.pdf/6&oldid=183130" എന്ന താളിൽനിന്ന് ശേഖരിച്ചത്