താൾ:CiXIV146 1.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൨൬ —

എന്നെ കടാക്ഷിച്ചതുകൊണ്ടു, നിണക്കു സ്തോത്രം.
ഈ പകൽ മുഴുവനും ഞാൻ വല്ല ദോഷത്തിലും തി
ന്മയിലും അകപ്പെടാതെ, എൻ വേലയും നടപ്പും നി
ണക്കിഷ്ടമുള്ളവ ആകേണ്ടതിന്നു എന്നെ കാക്കേണ
മെ! എൻ ദേഹിദേഹങ്ങളെയും എനിക്കുള്ള സകല
ത്തെയും ഇതാ തൃക്കയ്യിൽ ഏല്പിക്കുന്നു. പിശാചായ
വൻ തന്റെ അധികാരം എന്നിൽ നടത്താതെ ഇ
രിക്കേണ്ടതിന്നു തൃക്കൈകൊണ്ടു എന്നെമൂടേണമെ!
ആമെൻ.

സ്വൎഗ്ഗസ്ഥപിതാവെ ഇത്യാദി.

൨. വൈകുന്നേരത്തെ പ്രാൎത്ഥന.

പിതാ പുത്രൻ വിശുദ്ധാത്മാവായ ദൈവമെ,
എന്നെ പരിപാലിക്കേണമെ! എൻ സ്വൎഗ്ഗസ്ഥപി
താവെ, പ്രിയ പുത്രനായ യേശുമൂലം ഈ ദിവസ
ത്തിലും കൃപയോടെ എന്നെ നടത്തിയത്കൊണ്ടു,
നിന്നെ സ്തുതിക്കുന്നു. ഞാൻ നിന്നെ ഓൎക്കാതെ
പാപവും അന്യായവുമായി ചെയ്തത് കരുണയാലെ
ക്ഷമിച്ചു, ഈ രാത്രിയിലും എന്നെ കാത്തു കൊള്ളേ
ണമെ! എൻദേഹിയും ദേഹവും എനിക്കുള്ള സകല
വും തൃക്കയ്യിൽ ഏല്പിക്കുന്നു. നിൻവിശുദ്ധദൂതനെ
കൊണ്ടു പിശാചിന്റെ മന്ത്രതന്ത്രങ്ങളെ ദുൎബ്ബലമാ
ക്കി കാത്തു രക്ഷിക്കേണമെ! ആമെൻ.

സ്വൎഗ്ഗസ്ഥപിതാവെ.

൩. ഭക്ഷിക്കുമ്പോൾ പ്രാൎത്ഥിക്കേണ്ടതു.

ദൈവമെ, എല്ലാവരുടെ കണ്ണുകളും നിന്നെ പാ
ൎത്തിരിക്കുന്നു. നീയും തത്സമയത്ത് താന്താന്റെ തീൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV146_1.pdf/28&oldid=183152" എന്ന താളിൽനിന്ന് ശേഖരിച്ചത്