താൾ:CiXIV146 1.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൨൫ —

യേശുക്രിസ്തൻ നിമിത്തം ക്ഷമ യാചിക്കയും ദിവ്യ
കൃപയുടെ സഹായത്താൽ ഇനി മേലാൽ ദോഷങ്ങ
ളിൽനിന്നു ഒഴിഞ്ഞു ജീവന്റെ പുതുക്കത്തിൽ നട
പ്പാൻ ആശിക്കയും ചെയ്യുന്നു.

൮൪.) ചോ. അദ്ധ്യക്ഷൻ ഇപ്രകാരമുള്ളവരെ ആശ്വസിപ്പിപ്പാ
ൻ എന്തു കല്പിക്കേണ്ടു.
ഉ. ദൈവം നിന്നിൽ കനിഞ്ഞു, നിൻവിശ്വാ
സത്തെ ഉറപ്പിക്കേണമെ! ആമെൻ.

അല്ലെങ്കിൽ.

നിൻവിശ്വാസപ്രകാരം നിണക്കുണ്ടാക. കൎത്താ
വായ യേശുക്രിസ്തന്റെ കല്പനപ്രകാരം പിതാ പു
ത്രൻ വിശുദ്ധാത്മാവു എന്നീ നാമത്തിൽ നിന്നോടു
പാപമോചനം അറിയിക്കുന്നു. ആമെൻ.

അല്ലെങ്കിൽ.

സമാധാനത്തിൽ പോക, നിന്റെ വിശ്വാസം
നിന്നെ രക്ഷിച്ചിരിക്കുന്നു എന്നിത്യാദി വേദവാക്യ
ങ്ങളെ പറയെണം.


൭ാം അദ്ധ്യായം.

ക്രിസ്തീയ പ്രാൎത്ഥനാചാരങ്ങൾ.

൧. രാവിലെ പ്രാൎത്ഥിക്കേണ്ടതു.

പിതാ പുത്രൻ വിശുദ്ധാത്മാവായ ദൈവമേ!
കൃപയാലെ എന്നെ പരിപാലിക്കേണമെ! സ്വൎഗ്ഗ
സ്ഥനായ എൻ പിതാവെ, നീ യേശു മൂലം കഴിഞ്ഞ
രാത്രിയിൽ യാതൊരു ദോഷവും അനൎത്ഥവും തട്ടാതെ,

3

"https://ml.wikisource.org/w/index.php?title=താൾ:CiXIV146_1.pdf/27&oldid=183151" എന്ന താളിൽനിന്ന് ശേഖരിച്ചത്