താൾ:CiXIV146 1.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൨൭ —

അവൎക്കു നല്ക്കുന്നു. തൃക്കൈയെ നീ തുറന്നു എല്ലാ
ജീവികൾ്ക്കും പ്രസാദത്താൽ തൃപ്തി വരുത്തുന്നു. സ്വ
ൎഗ്ഗസ്ഥ പിതാവെ, നിൻ കനിവിനാലെ അനുഭവി
പ്പാൻ നല്കിയതിനെ ഞങ്ങൾ്ക്കു ഉപകാരം ആകേ
ണ്ടതിന്നു യേശു ക്രിസ്തന്മൂലം അനുഗ്രഹിക്കേണ
മെ! ആമെൻ.

൪. ഭക്ഷണം തീൎന്ന ശേഷം സ്തുതിക്കേണ്ടതു.

യഹോവയെ വാഴ്ത്തുവിൻ അവൻ നല്ലവൻത
ന്നെ; അവന്റെ കരുണ യുഗപൎയ്യന്തമുള്ളത് ആ
കുന്നു എന്നും, ജീവിച്ചു വാഴുന്നവനായി പ്രിയപി
താവായ ദൈവത്തിന്നു സൎവ്വനന്മകൾക്കു വേണ്ടി
യേശുമൂലം സ്തോത്രം ഉണ്ടാകേണമെ! ആമെൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV146_1.pdf/29&oldid=183153" എന്ന താളിൽനിന്ന് ശേഖരിച്ചത്