താൾ:CiXIV146 1.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൯ —

"സ്തോത്രം ചൊല്ലി, നുറുക്കി പറഞ്ഞു: വാങ്ങിഭക്ഷി
"പ്പിൻ; ഇത് നിങ്ങൾക്കു വേണ്ടി നുറുക്കപ്പെടുന്ന
"എന്റെ ശരീരം ആകുന്നു. എന്റെ ഓൎമ്മക്കായിട്ടു
"ഇതിനെ ചെയ്വിൻ; അപ്രകാരം തന്നെ അത്താഴ
"ത്തിൽ പിന്നെ പാനപാത്രത്തെയും എടുത്തു പറ
"ഞ്ഞു: ഈ പാനപാത്രം എൻറെ രക്തത്തിൽ പുതിയ
"നിയമം ആകുന്നു. ഇതിനെ കുടിക്കുന്തോറും എന്റെ
"ഓൎമ്മക്കായിട്ടു ചെയ്വിൻ; എങ്ങിനെ എന്നാൽ: നി
"ങ്ങൾ ഈ അപ്പം ഭക്ഷിക്കയും പാനപാത്രം കുടി
"ക്കയും ചെയ്യുന്തോറും കൎത്താവ് വരുവോളത്തിന്നു
"അവന്റെ മരണത്തെ പ്രസ്താവിക്കുന്നു."

൬൬.) ചോ. തിരുവത്താഴം എന്തു?
ഉ. ആയത് കൎത്താവായ യേശുക്രിസ്തൻ സ്ഥാ
പിച്ചതും ക്രിസ്ത്യാനരായ നമുക്കു വേണ്ടി അപ്പം മു
ന്തിരിരസം എന്നിവറ്റിൽ അനുഭവത്തിന്നായി ക
ല്പിച്ചു തരുന്നതുമായ അവന്റെ മെയ്യായ ശരീരവും
രക്തവും ആകുന്നു.

൬൭.) ചോ. അതിന്റെ പ്രയോജനം എന്തു?
ഉ. "ഇത് നിങ്ങൾ്ക്കുവേണ്ടി നുറുക്കപ്പെടുന്ന എ
"ന്റെ ശരീരം എന്നും അനേകൎക്കു വേണ്ടി പാപമോ
"ചനത്തിന്നായി ഒഴിക്കപ്പെടുന്ന എന്റെ രക്തം"
എന്നും യേശു ചൊന്നതിനാലെ പാപമോചനവും
നിത്യജീവനും ഭാഗ്യതയും അതിന്റെ ഫലമാകുന്നു
എന്നു കാണുന്നു. പാപമോചനം എവിടെയൊ അ
വിടെ ജീവഭാഗ്യതകളും ഉണ്ടു.

൬൮.) ചോ. ശരീരപ്രകാരമുള്ള ഈ ഭോജനപാനീയങ്ങൾ
(കൊണ്ടു) ഇത്ര വലിയവ സാധിക്കുമൊ?

"https://ml.wikisource.org/w/index.php?title=താൾ:CiXIV146_1.pdf/21&oldid=183145" എന്ന താളിൽനിന്ന് ശേഖരിച്ചത്