താൾ:CiXIV146 1.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൮ —

"യേശുക്രിസ്തന്മൂലം നമ്മുടെ മേൽ ധാരാളമായി പക
"ൎന്ന പരിശുദ്ധാത്മാവിലെ നവീകരണവും പുന
"ൎജ്ജന്മവും ആകുന്ന കുളികൊണ്ടു തന്നെ; ഈ വ
"ചനം പ്രമാണം."

൬൩.) ചോ. ജലസ്നാനത്തിന്റെ അൎത്ഥം എന്തു?
ഉ. നമ്മിൽ ഉള്ള പഴയ ആദാം സൎവ്വ പാപങ്ങ
ളോടും ദുൎമ്മോഹങ്ങളോടും ദിവസേനയുള്ള ദുഃഖാനു
താപങ്ങളിൽ മുങ്ങി ചാകെണം എന്നും പുതുമനുഷ്യ
നായി ദിവസേന പൊങ്ങി എഴുനീററു ദൈവസ
ന്നിധിയിൽ നീതിയിലും നിൎമ്മലതയിലും ജീവിക്കെ
ണം എന്നും തിരുസ്നാനം സൂചിപ്പിക്കുന്നു.

൬൪.) ചോ. ഇത് എവിടെ എഴുതികിടക്കുന്നു?
ഉ. പൌൽ അപോസ്തലൻ രോമരോടു കല്പിച്ചി
തു: "നാം അവന്റെ മരണത്തിലെ സ്നാനത്താൽ
"അവനോടു കൂടെ കുഴിച്ചിടപ്പെട്ടത് ക്രിസ്തൻ പിതാ
"വിൻ തേജസ്സിനാൽ, മരിച്ചവരിൽനിന്നു ഉണൎന്നു
"വന്നത് പോലെ നാമും ജീവൻറ പുതുക്കത്തിൽ
"നടക്കേണ്ടതിന്നത്രെ." (൬, ൪.)


൫ാം അദ്ധ്യായം.

തിരുവത്താഴം എന്ന ചൊല്ക്കുറി.

൬൫.) ചോ. തിരുവത്താഴത്തിൻ സ്ഥാപനവചനം ഏതു?
ഉ. ( ൧ കൊ. ൧൧, ൨൩—൨൭.) "ഞാനാകട്ടെകൎത്താ
"വിൽനിന്നു പരിഗ്രഹിച്ചു, നിങ്ങൾ്ക്കും ഏല്പിച്ചത്
"എന്തെന്നാൽ: കൎത്താവായ യേശു തന്നെ കാണി
"ച്ചു കൊടുക്കുന്നാൾ രാത്രിയിൽ അപ്പത്തെ എടുത്തു

"https://ml.wikisource.org/w/index.php?title=താൾ:CiXIV146_1.pdf/20&oldid=183144" എന്ന താളിൽനിന്ന് ശേഖരിച്ചത്