താൾ:CiXIV146 1.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൨൦ —

ഭക്ഷിച്ചാലും കുടിച്ചാലും (തന്നെ) പോരാ; നിങ്ങ
ടെ പാപമോചനത്തിന്നായി ഇവ നുറുക്കപ്പെട്ടും
ഒഴിക്കപ്പെട്ടുമിരിക്കുന്നു എന്നു യേശു ചൊന്ന തിരു
വചനവും ഇവറ്റോടു ചേൎന്നിരിക്കേണം. ഈ വച
നവും ഭക്ഷിച്ചു കുടിക്കുന്നതും ഈ ചൊല്ക്കുറിയുടെ
മുഖ പൊരുൾ ആകുന്നു; ഈ വചനത്തെ വിശ്വ
സിക്കുന്നവന്നു പാപമോചനമുണ്ടു.

൬൯.) ചോ. തിരുവത്താഴത്തെ പാത്രമായി അനുഭവിക്കുന്നവൻ
ആർ?
ഉ. ഉപവാസം മുതലായ പുറമെയുള്ള ഒരുമ്പാടു
കൾ നല്ലതാകുന്നെങ്കിലും, ഇതിന്നു അവ പോര; "നി
ങ്ങളുടെ പാപമോചനത്തിന്നായി ഇത് നുറുക്കപ്പെ
"ട്ടും ഒഴിക്കപ്പെട്ടും ഇരിക്കുന്നു" എന്ന് ദിവ്യവാക്കിനെ
സത്യമായി വിശ്വസിക്കുന്നവനും നടപ്പിൽ ഗുണ
പ്പെടുവാൻ ആഗ്രഹിക്കുന്നവനുമത്രെ പാത്രം. ഈ
വചനങ്ങളെ വിശ്വസിക്കാതെ, സംശയിക്കുന്നവൻ
അപാത്രം ആകയാൽ "നിങ്ങൾ്ക്കായി" എന്ന വാക്കി
നെ സ്വീകരിപ്പാൻ വിശ്വസിക്കുന്ന ഹൃദയം ആ
വശ്യം.

൬ാം അദ്ധ്യായം.

പാപത്തെ പിടിപിക്ക, അഴിക്ക, ഏറ്റു പറക.

൭൦.) ചോ. പാപത്തെ പിടിപ്പിക്ക, അഴിക്ക എന്ന അധികാരം
കൊണ്ടു എന്ത് എഴുതിയിരിക്കുന്നു?
ഉ. കൎത്താവായ യേശു ശിഷ്യരോടു കല്പിച്ചിതു:
"പിതാവു എന്നെ അയച്ചപ്രകാരം ഞാനും നിങ്ങളെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV146_1.pdf/22&oldid=183146" എന്ന താളിൽനിന്ന് ശേഖരിച്ചത്