താൾ:CiXIV139.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാം പാദം. 79

വാണിഭങ്ങൾക്കു കുശലമൊ, സന്തതം?
നാണിയത്തോടു ലാഭങ്ങൾ വരുന്നിതൊ, || 205 ||
ആൎയ്യനായു’ള്ള-ഭവാന്റെ ഗുണം കൊണ്ടു
കാൎയ്യങ്ങൾ വാണിഭങ്ങൾകൊണ്ടി’തു-കാലം? || 206 ||
ചന്ദ്രഗുപ്തൻ നര-പാലകനാകയാൽ
നന്ദ-നര-വരന്മാരാം-അവർകളെ || 207 ||
ഖേദാൽ നിരൂപിച്ചു പീഡ‘യുണ്ടൊ, തദാ,
മേദിനീ-തന്നിൽ പ്രജകളിൽ ആൎക്കാനും?” || 208 ||
ചന്ദനദാസൻ അതു കേട്ടു, കൎണ്ണങ്ങൾ
നന്നായ് കരം കൊണ്ടു പൊത്തി നിന്നീടിനാൻ. || 209 ||
(ച:) “നല്ലനാം-മൌൎയ്യൻ നര-പതി‘യാകയാൽ
ചൊല്ലാവത’ല്ലൊ,’രു-കൌതുകം എല്ലാൎക്കും! || 210 ||
പൌൎണ്ണമാസിക്കു’ദിച്ചീടുന്ന-ചന്ദ്രനും
പൂൎണ്ണ-ഗുണം ഉള്ള-ചന്ദ്രഗുപ്തൻ-താനും || 211 ||
ഏതും വിശേഷം ഇല്ലി,’പ്രജകൾക്കി’ഹ;
പെയ്തൊ-’ർ-ആനന്ദം നിറയുന്നതെ ഉള്ളു.” || 212 ||
(ച:) “രാജ-ഗുണത്താൽ പ്രജകൾക്കു സന്തോഷം
ആശയത്തിങ്കൽ ഉണ്ടെ’ങ്കിൽ, ഇതു-കാലം || 213 ||
എല്ലാവരും നര-പാലകനായ് കൊണ്ടു
വല്ലതും ഇഷ്ടമായു’ള്ളതു ചെയ്യേ’ണം.” || 214 ||
മോദം ഉൾക്കൊണ്ടി’ഹ ചന്ദനദാസനും
മേദിനീ-ദേവനോടി’ങ്ങിനെ-ചൊല്ലിനാൻ:— || 215 ||
(ച:) “എന്തോ’ന്നു ഞാൻ ഇന്നു ചെയ‌്യേ’ണ്ടതെ’ന്നു’ള്ള(ത)
ത’ന്തരം കൂടാത’രുൾചെയ്കയും വേണം. || 216 ||
അൎത്ഥം ഏതാനും നൃപനു നൽകീടുവാൻ
എത്ര വേണം എന്ന’രുൾചെയ്തു-കൊള്ളുക.” || 217 ||
ചാണക്യനും അതു കേട്ടു സഹിയാതെ
മാനിച്ച’വനോടു പിന്നെയും ചൊല്ലിനാൻ:— || 218 ||
(ചാ;) “ചന്ദനദാസ! നീ ഒന്നു ധരിക്കെ’ണം;
ചന്ദ്രഗുപ്തൻ-തന്റെ രാജ്യം ഇതോ‘ൎക്ക,നീ! || 219 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/99&oldid=181948" എന്ന താളിൽനിന്ന് ശേഖരിച്ചത്