താൾ:CiXIV139.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

80 നാലാം പാദം.

നന്ദ-രാജ്യം എന്നൊ’രു-നിനവു’ണ്ടെ’ങ്കിൽ
ഇന്നു-തന്നെ‘യതും ദൂര‘ക്കളക, നീ! || 220 ||
നന്ദ-നൃപന്മാൎക്കൊ’ർ- അൎത്ഥാഗ്രഹം ഉള്ള (തി)
തി’ന്നു മൌൎയ്യൻ-തനിക്കി’ല്ലെ’ന്ന’റിഞ്ഞാലും. || 221 ||
അൎത്ഥ-ലാഭംകൊണ്ടു സന്തോഷവും പുനർ
ഇത്രയും ഇല്ല, മുര-പുത്രനും, എടൊ! || 222 ||
ചന്ദ്രഗുപ്തന്നി’പ്രജകൾക്കു നിത്യം ആ-
-നന്ദം ഉണ്ടെ’ങ്കിൽ പ്രിയം അതെ’ന്നോ’ൎക്ക, നീ!” || 223 ||
ചന്ദനദാസനും ചൊന്നാൻ, അതു-നേരം:—
(ച:)“ ചന്ദ്രഗുപ്തൻ മഹാരാജൻ അത്രെ, ദൃഢം! || 224 ||
അൎത്ഥം അല്ലാതെ എന്തൊ’ന്നു നൃപനി’ഹ
ചിത്ത-മോദം വരുത്തേ’ണ്ടതി,’ഹ വയം.” || 225 ||
ശ്രേഷ്ഠീ-കുലോത്തമൻ ചൊന്നതു കേട്ടു’ടൻ,
ശ്രേഷ്ഠനാം-ചാണക്യൻ ഇത്തരം ചൊല്ലിനാൻ:‌— || 226 ||
(ചാ:) “രാജാവിനോടു വിപരീതമായാ’രും
ആചരിച്ചീടായ്കിൽ ഏറ്റം പ്രിയം എടൊ!” || 227 ||
(ച:) “യാതൊരുത്തൻ നൃപനോടു വിരുദ്ധമായ്,
നീതി-ശാസ്ത്രാംബുധെ! കാട്ടുന്നതും, ഇ-‘പ്പോൾ?” || 228 ||
(ചാ:) “ശങ്ക കൂടാതെ പറഞ്ഞു തരുവൻ, ഞാൻ;
എങ്കിൽ, നീ-തന്നെ‘യതെ’ന്നു ധരിച്ചാലും.” || 229 ||
(ച:) “അയ‌്യൊ! ശിവ! ശിവ! ഞാനൊ, ദയാ-നിധെ?
പൊയ‌്യേ പറയും, ചിലൎക്കു കാണായ്കയാൽ. || 230 ||
ഇന്നു തൃണങ്ങൾ പിണങ്ങുമൊ വഹ്നിയോ (ടെ)
ടെ’ന്നു’ള്ളതും ഭവാൻ ഓൎത്ത’രുളേ’ണമെ.” || 231 ||
(ചാ:) "എങ്കിൽ, അതും തുടങ്ങി, പുനർ ഇ-‘ക്കാലം;
സങ്കടം ഇല്ല’തുകൊണ്ടി’ങ്ങ’റിഞ്ഞാലും. || 232 ||
മൌൎയ്യനാം-ഭൂപതി-തന്നോടി’തു-കാലം
വൈരം നടിച്ചി’രിക്കുന്നോ-’ർ-അമാത്യന്റെ || 233 ||
പുത്ര-കളത്രാദികളെയും നീ തവ
പത്തനെ വെച്ചു രക്ഷിക്കുന്നതി’ല്ലയൊ?” || 234 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/100&oldid=181949" എന്ന താളിൽനിന്ന് ശേഖരിച്ചത്