താൾ:CiXIV139.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

78 നാലാം പാദം.

മന്ദ-മന്ദം അകം പുക്കാൻ വിനീതനായി. || 190 ||
അവനി-സുര-വരനെ അവൻ ആശു കുമ്പിട്ടു താൻ
ആചാരവും ചെയ്തു വാങ്ങി നിന്നീടിനാൻ. || 191 ||
ഉചിതം അതിന’ഥ സഖലു ചണക-സുതൻ ആദരാൽ
മാനിച്ച’വനോടു മെല്ലവെ ചൊല്ലിനാൻ:— || 192 ||
(ചാണക്യൻ)“ചന്ദനദാസ! നിന്നെ‘ക്കണ്ടെ’നിക്കൊ’ർ-
-ആനന്ദം വരുവതു ചൊല്ലാവത’ല്ലെ’ടൊ! || 193 ||
കഷ്ടം! നടന്നു വലഞ്ഞുതെ’ല്ലൊ’ഭവാൻ?
ഒട്ടുമെ വൈകാതി’രിക്ക, പലകമേൽ.” || 194 ||
സമ്മാന-വാക്കുകൾ കേട്ട’വൻ ചൊല്ലിനാൻ:—
(ചന്ദനദാസൻ)“ധൎമ്മം അല്ലാത്തത’രുൾചെയ്യരുതെ’ല്ലൊ? || 195 ||

ഇ-പ്പോൾ അനുചിതമായു’ള്ള-സമ്മാനം
ഇ-‘പ്പരിഷക്കി’ന്നു (പാൎത്തു കാണും-നേരം) || 196 ||
ദുഃഖത്തിനു’ള്ളതു-തന്നെ, നിരൂപിക്കിൽ;
ഒക്കെ അറിഞ്ഞ’രുളുന്നിതെ’ല്ലൊ, ഭവാൻ? || 197 ||
ഞാൻ ഈ-നിലത്തി’രുന്നീടെ’ന്ന’രുൾചെയ്കിൽ,
ഊനം വരാതെ നിന്നീടേ’ണം, ആവോളം. || 198 ||
വൈശിഷ്ട്യം ഉള്ള-ഭവാൻ അരുൾ ചെയ്കിലും
ഔചിത്യമായതെ ചെയ്തു-കൂടും, ദൃഢം”. || 199 ||
(ചാ:) “ഞങ്ങളോടൊ’പ്പം ഇരിപ്പാൻ ഭവാനി’പ്പോൾ
എങ്ങും ഒരു-കുറവി‘ല്ലെ’ന്ന’റിഞ്ഞാലും. || 200 ||
താൻ അ-‘പ്പലകമേൽ ഏറി ഇരിപ്പതി (ന്നി)
ന്നി’ന്നു മടിയായ്ക” ‘യെന്നു, ചാണക്യനും. || 201 ||
—കഷ്ടം ഇ-‘ക്കശ്മലൻ ഒന്നു’ണ്ടു കണ്ടിട്ടു
ഒട്ടും എന്നോടു ഫലിക്ക‘യില്ലെ—’ന്ന’വൻ || 202 ||
കല്പിച്ചി’രുന്നാൻ, നിലത്തു-തന്നെ പുനർ.
അ-‘പ്പോൾ ഉരചെയ്തു, കൌടില്യ-വിപ്രനും:— || 203 ||
(ചാ:)“ശ്രേഷ്ഠി-പ്രവര! ധന-പതെ! സാം‌പ്രതം
ശ്രേഷ്ഠനായു’ള്ള-ഭവാനു വിശേഷിച്ചു || 204 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/98&oldid=181947" എന്ന താളിൽനിന്ന് ശേഖരിച്ചത്