താൾ:CiXIV139.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാം പാദം 77

വിശ്വാസ-വഞ്ചനം ചെയ്താൽ അമാത്യനും
ഈശ്വരനും വിപരീതമായ് വന്നു-പോം. || 176 ||
എന്നെ ഭരവും ഏല്പിച്ചി’ഹ, രാക്ഷസൻ,
തന്നുടെ പുത്ര-കളത്രാദികളെയും || 177 ||
എന്നുടെ മന്ദിരത്തിങ്കൽ ആക്കീടിനാൻ;
എന്നാൽ ഇനിക്ക’തു രക്ഷിക്കയും വേണം. || 178 ||
ഇന്നി’തു കൊണ്ടു വരുന്നത’നുഭവി(ക്കെ)
ക്കെ’ന്നു വന്നു, മറ്റൊ’ർ-ആവതി’ല്ലേ’തുമെ″— || 179 ||
ഇത്ഥം നിരൂപിച്ചു കല്പിച്ചു, തന്നുടെ-
-ഭൃത്യനായു’ള്ള-ധനദാസനോട’വൻ || 180 ||
“തെറ്റ’ന്ന’മാത്യ-കളത്രം ഇവിടുന്നു
മറ്റൊ’ർ-ഇടത്താ’ശു കൊണ്ടുപോയീടു, നീ.” || 181 ||

ഇത്ഥം ധനദാസനോടു പറഞ്ഞാ’വൻ
അത്യന്തം ആഭ കലൎന്ന-രത്നങ്ങളും, || 182 ||
പട്ടുകൾ, ആഭരണങ്ങൾ, സുവൎണ്ണങ്ങൾ,
പെട്ടികളിൽ നിറച്ച‘മ്പോടെ’ടുപ്പിച്ചു || 183 ||
ചന്ദനദാസൻ പുറപ്പെട്ടു ഭൂപാല-
-മന്ദിര-ഗോപുരെ ചെന്നു നിന്നീടിനാൻ. || 184 ||
ചണക-സുതനൊടു തദനു ദൂതനും ചൊല്ലിനാൻ:—
“ചന്ദനദാസൻ വിടകൊണ്ടു പാൎക്കുന്നു” || 185 ||
എന്നതു കേട്ടു ചണക-തനൂജനും
ചെന്നതു മന്നവൻ-തന്നോടു ചൊല്ലിനാൻ || 186 ||
“ചോദ്യം അവനോടു ചെയ്യേ’ണ്ടതും, ഭവാൻ
ആദ്യം; മറ്റാ’ർ ഇനിക്കെ”?’ന്നിതു മൌൎയ്യനും. || 187 ||
രാജ-നിയോഗവും കൈക്കൊണ്ട’വൻ അഥ
രാജ-പുരുഷനോടി’ങ്ങനെ-ചൊല്ലിനാൻ:— || 188 ||
“ചന്ദനദാസനോടി’ങ്ങു വരാം എന്നു
ചെന്നു പറക, നീ”! എന്നതു കേട്ട’വൻ || 189 ||
ചെന്നു പറഞ്ഞാൽ; അതു കേട്ട’വൻ-താനും

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/97&oldid=181946" എന്ന താളിൽനിന്ന് ശേഖരിച്ചത്