താൾ:CiXIV139.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

76 നാലാം പാദം.

ചണക-സുത-വചനം ഇതി കേട്ടു വന്ദിച്ച’വൻ
ചന്ദനദാസന്റെ മന്ദിരെ പുക്കു’ടൻ || 161 ||
ചെട്ടി-കുല-ശ്രേഷ്ഠനെ കണ്ടു ചൊല്ലിനാൻ:
ശ്രേഷ്ഠി-കുലോത്ഭവ-ശ്രേഷ്ഠന്റെ ശാസനാൽ;— || 162 ||
“ശ്രേഷ്ഠി-പ്രവര!ധന-പതെ!ഭൂസുര-
-ശ്രേഷ്ഠനായു’ള്ള-ചാണക്യൻ അയച്ചു, ഞാൻ || 163 ||
വന്നേൻ, ഭവാനെയും കൊണ്ട’ങ്ങു ചെല്ലുവാൻ;
തിണ്ണം പുറപ്പട്ടു പോരികയും വേണം.” || 164 ||
എന്നതു കേട്ടോ-’രു-ചന്ദനദാസനും
നിന്നു വിചാരം തുടങ്ങിനാൻ, ഇങ്ങനെ:— || 165 ||
—അയ‌്യൊ! മഹാപാപി-ചാണക്യൻ എന്തോ’ന്നു
പയ‌്യവെ കല്പിച്ചി’രിക്കുന്നിതീ’ശ്വര! || 166 ||
ചാണക്യൻ എന്നു കേട്ടീടുന്ന-നേരത്തു
താൻ അറിയാതെ നടുങ്ങും, എല്ലാവരും. || 167 ||
ഇത്ര-കൃപയും ഇല്ലാതവരെ മറ്റു
ധാത്രിയിൽ-എങ്ങുമെ കണ്ടിട്ടും ഇല്ല, ഞാൻ. || 168 ||
ഏതും ഒരു-പിഴ ചെയ്യാത്തവർകൾക്കും
ആതങ്കം ഉണ്ട’ഹൊ! ചാണക്യ-വിപ്രനെ! || 169 ||
ഏറ്റം അപരാധം ഉള്ളൊ-’ർ-ഇനിക്കി’ഹ
മുറ്റും പൊറുതി‘യില്ലാതെ വരും;(അല്ലൊ?) || 170 ||
എന്നു വന്നാൽ ഇന്ന’മാത്യ-കളത്രത്തെ
തിണ്ണം ഇവിടുന്നു വാങ്ങിച്ചു കൊണ്ടു, ഞാൻ || 171 ||
ചെന്നു കണ്ടീടുവൻ ആൎയ്യ-ചാണക്യനെ;
പിന്നെ‘യമാത്യ-കളത്രത്തയും അവൻ || 172 ||
എന്നോടു കൊണ്ടുവരികേ’ന്നു ചൊല്ലും-പോൾ,
എന്നു ഇനിക്കു കൊടുത്തു-കൂടാ, ദൃഢം. || 173 ||
ആള’യച്ച’ന്നേരം ആശു ചാണക്യനും
നീളെ തിരയിക്കും, എന്റെ ഗൃഹത്തിങ്കൽ. || 174 ||
കണ്ടീല‘യെന്നു വരുന്നോ-’ർ-അനന്തരം
ഉണ്ടാവതെ’ല്ലാം അനുഭവിക്കെ ഉള്ളൂ. || 175 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/96&oldid=181945" എന്ന താളിൽനിന്ന് ശേഖരിച്ചത്