താൾ:CiXIV139.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാം പാദം. 75

എന്നു’പദേശിച്ച’വനോടു ഗൂഢമായ്
പിന്നെ അവൻ കാലപാശികൻ-തന്നയും || 147 ||
ഉന്നതനാം-ദണ്ഡപാശികൻ-തന്നയും
തിണ്ണം വിളിച്ചു കോപിച്ചു ചൊല്ലീടിനാൻ:— || 148 ||
“ക്ഷിതി-പതികൾ-മകുട-മണി-മൌൎയ്യൻ പറകയാൽ
ക്ഷപണകനയും ക്ഷണാൽ ആട്ടി‘ക്കളെയെ’ണം! || 149 ||
നമ്മുടെ ബന്ധു‘വാം-പൎവ്വത-രാജനെ
ദുൎമ്മന്ത്രി‘യാം-അവൻ കൊന്നത’റിഞ്ഞാലും! || 150 ||
ഝടിതി പുനർ അപി ശകടദാസനെ‘ത്തന്നയും
ചായില്യം ഇട്ടു കഴുവുമ്മൽ ഏറ്റുവിൻ! || 151 ||
ശകടൻ ഇഹ, രാക്ഷസാമാത്യൻ പറകയാൽ,
ചന്ദ്രഗുപ്തൻ-തന്നെ‘ക്കൊന്നൊ’ടുക്കീടുവാൻ || 152 ||
ചിലർ-ഇവിടെ-മരുവും-അവർകൾക്ക’വൻ നിത്യവും
ചിലവിനു കൊടുക്കുന്നതു’ണ്ടെ’ന്നു നിൎണ്ണയം” || 153 ||
അവർകൾ അതു കേട്ടു’ടൻ ക്ഷപണകനയും ക്ഷണാൽ
പ്രഹര-അതു കൂട്ടിനാർ; ഭയമൊട’വൻ ഓടിനാൻ || 154 ||

അഥ ശകടദാസനെ ഝടിതി പിടിപെട്ട’വർ
അതികുപിതരായു’ടൻ കയറ’രയിൽ ഇട്ട’ഹൊ, || 155 ||
കുല കരുതി‘യാശുവെ കുല-നിലം-അതിങ്കൽ അ(ങ്ങ)
ങ്ങ’ഴകിനൊടു വെച്ചപോത,‘തികുപിതനായ് തദാ, || 156 ||
അതുല-ബല-ഘാതകാൻ ആട്ടി-‘ക്കളഞ്ഞു’ടൻ
അഥ ശകടദാസനെ തത്ര സിദ്ധാൎത്ഥകൻ || 157 ||
കനിവിനൊടു പാലിച്ചുകൊണ്ട,’വനോടുമായ്
പരിചിനൊടു പോയിതെ, രാക്ഷസ-വീക്ഷിതം. || 158 ||

നീതിമാനാകിയ-വിഷ്ണുഗുപ്തൻ ഒരു-
-ദൂതനെ പിന്നെ വിളിച്ചു ചൊല്ലീടിനാൻ:— || 159 ||
“ചന്ദനദാസനാം-ചെട്ടി-പ്രവരനെ
മന്ദം അല്ലാതി’ങ്ങു കൂട്ടി നീ കൊണ്ടു വാ!” || 160 ||

10*

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/95&oldid=181944" എന്ന താളിൽനിന്ന് ശേഖരിച്ചത്