താൾ:CiXIV139.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

74 നാലാം പാദം.

മന്ത്രി-പ്രവരനെ ചെന്നു സേവിക്കെ’ടൊ! || 132 ||
അതു-പൊഴുതിൽ അഥ ശകടദാസനെ കാത്തതി (ന്നാ)
ന്നാ’ഭിമുഖ്യത്തോടുകൂടവെ രാക്ഷസൻ || 133 ||
വല്ലതും ഒന്നു നിനക്കു സമ്മാനിക്കും,
(ഇല്ലൊ’രു-സംശയം); എന്നാൽ, അതും വാങ്ങി || 134 ||
മുദ്രയും പിന്നെ കൊടുത്ത’മാത്യേന്ദ്രനു,
ഭദ്രമായ് പിന്നെ നീ സേവിക്കയും വേണം. || 135 ||
പട-വരവു തുടരും-അളവ’ഥ, വഴിയിൽനിന്നു നീ
പരിചിനൊടു പൎവ്വത-പുത്രനായ് പത്രവും || 136 ||
കാട്ടി‘ക്കൊടുക്ക; പുനർ അവൻ നിന്നോടു
മുട്ടിച്ചു നിൎബ്ബന്ധം ആശു ചെയ‌്യും-വിധൌ || 137 ||
വാചകം നന്നായ് പറഞ്ഞ’റിയിച്ചു, നീ
സാചിവ്യം ഉള്ളോ-’രു-രാക്ഷസാമാത്യനെ || 138 ||
മ്ലേച്ശനെ‘ക്കൊണ്ടു’പേക്ഷിപ്പിച്ചു, സത്വരം
നിശ്ചല-ചിത്തനായ് പോന്നു-കളക, നീ!” || 139 ||
ചാണക-സുതൻ ഇവ-പലതും അവനോടു’പദേശിച്ചു
ചഞ്ചലം എന്നിയെ മുദ്രയും പത്രവും || 140 ||
കലിത-മുദം അതിചതുരനായ-സിദ്ധാൎത്ഥകൻ-
-കരം-അതിൽ അവൻ കൊടുത്തി’ങ്ങിനെ-ചൊല്ലിനാൻ:— || 141 ||
“അയി സുമുഖ! കാൎയ്യവും സാധിച്ചു നീയും ഇ(ന്ന)
ന്ന’ഴകിനൊടു പോരികെ” ’ന്നാ’ശിയും ചൊല്ലിനാൻ. || 142 ||
അഥ ചണക-സുത-ചരണ-വന്ദനം ചെയ്ത’വൻ
അതിമുദിതനായ് നടന്നീടിനാൻ അ-‘ന്നേരം. || 143 ||

നയ-നിപുണ-മതി ചണക-തനയനും അനന്തരം
നീതിമാനാകും-ക്ഷപണകൻ-തന്നയും || 144 ||
നിജ-നികട-ഭൂവി വിരവിനോടു വിളിച്ച’വൻ
“നമ്മുടെ ശത്രു‘വാം-രാക്ഷസൻ-തന്നയും || 145 ||
ഉന്നതനാം-മ്ലേച്ശ-രാജനെ-‘ത്തന്നയും
ചെന്നു നീ തങ്ങളിൽ ഭേദം വരുത്തുക.” || 146 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/94&oldid=181943" എന്ന താളിൽനിന്ന് ശേഖരിച്ചത്