താൾ:CiXIV139.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാം പാദം. 73

പായം പറഞ്ഞ’വൻ പത്രം എഴുതിച്ചു || 117 ||
വിരവിനൊടു ചണക-തനയാലയം പ്രാപിച്ചു
വാചിക-പത്രികയും കൊടുത്തീടിനാൻ. || 118 ||
വാചകം നോക്കി, ചണക-തനയനും
വായിച്ച’വനോടു പിന്നെയും ചൊല്ലിനാൻ:— || 119 ||
“രാക്ഷസാമാത്യനു‘ള്ള’ംഗുലീ-മുദ്രയെ
ശിക്ഷയിൽ വെച്ചി’തിനൊ’പ്പും ഇടുക, നീ.” || 120 ||
ഇത്ഥം ഉരചെയ്തു മുദ്രയും പത്രവും
സിദ്ധാൎത്ഥകൻ-പോക്കൽ ആശു നൽകീടിനാൻ. || 121 ||
ചണക-സൂത-വചനം-ഇതു കേട്ടു, സിദ്ധാൎത്ഥകൻ
ഛല-വിഹിത-പത്രത്തിനൊ’പ്പും ഇട്ടീടിനാൻ. || 122 ||
സവിനയമൊട’വനും അഥ ചാണക്യ-വിപ്രനെ
സാദരം വന്ദിച്ചു ചൊല്ലിനാൻ, ഇങ്ങനെ:— || 123 ||
“എന്തി’നി ഞാൻ ഒന്നു വേണ്ടു‘വെന്നു’ള്ളതും
അന്തരം എന്നീ അരുൾചെയ്ക, സാം‌പ്രതം.” || 124 ||
അതു-പൊഴുതു ചാണക്യ-വിപ്രനും ചൊല്ലിനാൻ:—
“അതിവിരുതനായ-നീ ഒന്നു’ണ്ടു വേണ്ട്വതും; || 125 ||
മുദ്രയാ മുദ്രിതം പത്രവും മുദ്രയും
ഭദ്ര! നീ കൈക്കൊണ്ടു’ടനെ പുറപ്പെട്ടു, || 126 ||
മുന്നം ശകടദാസൻ-തന്നെ‘ക്കൊല്ലുവാൻ
തിണ്ണം അരക്കു കയറി’ട്ടു കൊണ്ടുപോയ് || 127 ||
ചാതുൎയ്യമോടു കഴുവേ’റ്റുവാൻ അഥ
ഘാതകന്മാർ തുടങ്ങീടും-ദശാന്തരെ, || 128 ||
ക്രൂരനായ് ഘാതകന്മാരോടണ’ഞ്ഞു, നീ
ഘോരങ്ങളായ-വചനങ്ങൾ ചൊല്ലേ’ണം; || 129 ||
ഘാതകന്മാർ അതു-നേരം എല്ലാവരും
ഭീതിയും വ്യാജേന പൂണ്ടു മണ്ടും-വിധൌ, || 130 ||
കലിത-മുദം അഥ ശകടദാസനെ ‘സ്സാദരം
കുല-നിലം-അതിങ്കന്നു വേൎപെടുത്താ’ശു, നീ || 131 ||
സന്തോഷം ഉൾക്കൊണ്ട’വനയും കൊണ്ടുപോയ്

10

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/93&oldid=181942" എന്ന താളിൽനിന്ന് ശേഖരിച്ചത്