താൾ:CiXIV139.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

72 നാലാം പാദം.

നിശ്ചയം ദൂരെ കളയിപ്പൻ, ഏഷ-ഞാൻ— || 102 ||
ഇത്ഥം നിരൂപിച്ചു വിഷ്ണുഗുപ്തൻ ചെന്നു
സത്വരം പണ്ടു ശകടദാസൻ-പോക്കൽ || 103 ||
മിത്രമായ് താൻ പറഞ്ഞാ’ക്കി മരുവുന്ന-
-സിദ്ധാൎത്ഥകനായ-രാജ-പുരുഷനെ || 104 ||
മന്ദം അരികെ വിളിച്ച’തിഗൂഢമായ്
മന്ദ-ഹാസം പൂണ്ടു’വനോടു ചൊല്ലിനാൻ:— || 105 ||
“ധന്യ-മതെ! ഗുണ-വാരിധെ! കേൾ എടൊ!
നിന്നുടെ ബുദ്ധി-വിലാസങ്ങൾകൊണ്ടി’നി || 106 ||
വേണ്ടുന്ന-കാൎയ്യങ്ങളെ നമുക്കു’ള്ളു‘വെ (ന്നു)
ന്നു’ണ്ടാകവേണം സുമുഖ, നിൻ-മാനസെ! || 107 ||
മുമ്പിനാൽ വേണ്ടതു ചൊല്ലി‘ത്തരുവാൻ, ഞാൻ;
കമ്പം വരാതെ ശകടനെകൊണ്ടു നീ || 108 ||
ചെന്നൊ’രു-ലേഖ‘യെഴുതിക്കയും വേണം;
ഇന്ന’തു-വാചകം എന്തെ’ന്നു ചൊല്ലി‘ത്തരാം || 109 ||
ആരാനും ഏതാനും-ഒന്നു’ണ്ടൊ’രുത്തനു
നേരെ കൊടുത്ത’ങ്ങ’യച്ചു വിട്ടിട്ടെ’ന്നും || 110 ||
ഊഹ്യം സ്വയം വാച്യം എന്നും അതിൽ വേണം;
ബാഹ്യ-നാമങ്ങൾ എഴുതുകയും വേണ്ട. || 111 ||
ഇത്തരം അക്ഷരങ്ങൾകൊണ്ടു, സാം‌പ്രതം
വ്യക്തം അല്ലാതൊ-’രു-ലേഖ‘യെഴുതിച്ചു || 112 ||
ലേഖയും കൊണ്ടു കനിവോടിവിടേക്കു
വേഗം ഉൾക്കൊണ്ടു വരികയും വേണം, നീ. || 113 ||
ഞാൻ ഇതു ചൊന്നതെ’ന്നു’ള്ളതു ചൊല്ലുകിൽ
ഊനം വളരെ വരും എന്ന’റിഞ്ഞാലും. || 114 ||
എന്നതുകൊണ്ടി’തു നന്നായ് മറച്ചു നീ
ചെന്നു മുറിയും എഴുതിച്ചു കൊണ്ടു വാ!” || 115 ||
“അങ്ങിനെ തന്നെ‘യതെ”ന്നു’രചെയ്ത’വൻ
ഇങ്ങനെ വിപ്രൻ പറഞ്ഞ-വണ്ണം-തന്നെ, || 116 ||
കാൎയ്യസ്ഥനായ-ശകടനെ‘ക്കൊണ്ടൊ-’ർ-ഉ[പായം]

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/92&oldid=181941" എന്ന താളിൽനിന്ന് ശേഖരിച്ചത്