താൾ:CiXIV139.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാം പാദം. 71

മൂന്നാ-’ഭരണങ്ങളും കൊടുപ്പിച്ച’വൻ
പിന്നെ അവർകളോടി’ങ്ങിനെ-ചൊല്ലിനാൻ:— || 88 ||
“ഇ-‘ക്കഥ നിങ്ങൾ മറച്ച’മാത്യേന്ദ്രനു
വിൽക്കേ’ണം ആഭരണങ്ങൾ-ഇവ-മൂന്നും.” || 89 ||
“അങ്ങിനെ-തന്നെ‘യൊർ-അന്തരം എന്നിയെ
ഞങ്ങൾ ഇതു കൊണ്ടുചെന്നു മന്ത്രീന്ദ്രനു || 90 ||
വിൽക്കുന്നതു’ണ്ടെ” ’ന്നു’രചെയ്തു യാത്രയും
വേഗം അറിയിച്ചു പോയാർ, അവർകളും. || 91 ||

ഇ ത്ഥം‌ മഹീസുരന്മാരെ പറഞ്ഞ’യ (ച്ചു)
ച്ചു’ത്തമനായുള്ള-ചാണക്യൻ അ-‘ക്കാലം || 92 ||
ചാര-ജനങ്ങൾ പറഞ്ഞു കേട്ടീടിനാൻ:
“ഘോരനാം-മ്ലേ‌ച്ശ-രാജൻ-പട-‘ക്കൂട്ടത്തിൽ || 93 ||
അഞ്ചു-പേർ സേനാധി-രാജന്മാർ ഉണ്ടുപോൽ;
ചഞ്ചലം എന്നിയെ രാക്ഷസനോട’വർ || 94 ||
ചെന്നു മരുവുന്നതി’ക്കാലം; ഏറ്റവും
ഉന്നതനായു’ള്ള-കൌലൂത-രാജനും, || 95 ||
ചിത്രവൎമ്മാവും മലയ-നൃപനായ-
-ശത്രു-വിദ്ധ്വംസനൻ സിംഹനാദൻ-താനും, || 96 ||
ഗ്രീഷ്മ-സമാനൻ പ്രതിയോഗികൾക്കൊ’രു-
-കാശ്മീരനയു’ള്ള-പുഷ്കരാക്ഷൻ-താനും, || 97 ||
സിന്ധുഷണാഖ്യനയു’ള്ളൊ-’രു-വീരനും,
സിന്ധു-നിവാസികളായ-ചില-ജനം, || 98 ||
പാരസീകന്മാൎക്കു നാഥനയു‘ള്ളൊ-’രു-
-ഘോര-പരാക്രമം ഉള്ള-മേലാങ്കനും.” || 99 ||
ഇത്ഥം ചരന്മാർ പറഞ്ഞ’റിഞ്ഞീടിനൊ-’ർ-
-ഉത്തമൻ ചാണക്യൻ ഇത്തരം ചിന്തിച്ചാൻ:— || 100 ||
—വ്യാജമായോ’രു-മുറി‘യെഴുതിച്ചു ഞാൻ
രാജ-പ്രവരരാം-ചിത്രവൎമ്മാദിയെ || 101 ||
മ്ലേഛ്ശനാൽ ഇന്നു കൊല്ലിപ്പിച്ച,’മാത്യനെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/91&oldid=181940" എന്ന താളിൽനിന്ന് ശേഖരിച്ചത്