താൾ:CiXIV139.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

70 നാലാം പാദം.

അ-‘പ്പോൾ പുരുഷൻ-വിരൽക്കു പാകത്തിനായ്
ശില്പമായ് തീൎത്തു’ള്ളൊ-’ർ-അംഗുലീ-മുദ്രികാ || 73 ||
കന്നൽ-മിഴിയുടെ കൈ-വിരൽ-മേൽനിന്നു
തിണ്ണം അഴിഞ്ഞു നിലത്തു വീണു-പോയി; || 74 ||
ഏതും അറിഞ്ഞീല,’വൾ; അതും എന്നുടെ
പാദത്തിനോളം ഉരുണ്ടുവന്നു, ബലാൽ; || 75 ||
ഞാൻ അതു കാലിൻ-ചുവട്ടിൽ ആക്കി, പുനർ
ഊനം വരാതെ‘യെടുത്തുകൊണ്ടീടിനാൻ: || 76 ||
രാക്ഷസൻ എന്ന’തിന്മേൽ എഴുതീടിനോ-’ർ-
-അക്ഷരങ്ങൾ കണ്ടു, വിസ്മയിച്ചേ’റ്റവും || 77 ||
ഞാൻ അതും കൊണ്ടു മണ്ടി‘പ്പോന്നു വന്നു’ടൻ
മാനമോടാ’ശു ഭവാനു നൽകീടിനേൻ. || 78 ||
അംഗുലീ-മുദ്രാ ലഭിച്ച-പ്രകാരവും
ഇങ്ങനെ‘യുള്ളൊ-’ന്ന’റിക, മഹാമതെ!” || 79 ||
ചണക-സുതൻ ഇങ്ങിനെ ചര-നിപുണകോക്തികൾ
പരിചിനൊടു കേട്ടു’ടൻ തെളിവിനൊടു ചൊല്ലിനാൻ:— || 80 ||
“നന്നുനന്നെ’ത്രയും, നിന്നുടെ സാമൎത്ഥ്യം;
ഇന്നി’തിനേ’തുമെ സംശയം ഇല്ലെ’ടൊ!” || 81 ||
എന്നു പറഞ്ഞു’ടൻ മൌൎയ്യനെ കൊണ്ട’ഥ
മിന്നുന്ന-കാതില-കൈവള-പട്ടുകൾ || 82 ||
ഇത്തരം ഒക്കെ കൊടുപ്പിച്ചിതാ,’ദരാൽ
ഉത്തമനായ-നിപുണകന’ന്നേരം. || 83 ||
അ-‘ക്കാലം ഇങ്ങിനെ ചാണക്യ-ഭൂസുരൻ
ഉൾക്കാമ്പിൽ ഓൎത്തുകണ്ടാൻ, മഹാബുദ്ധിമാൻ:— || 84 ||
—പൎവ്വത-രാജനു’ള്ള-’ഭരണങ്ങളെ
സൎവ്വതഃ രാക്ഷസാമാത്യനു വിൽക്കേ’ണം– || 85 ||
ഇത്ഥം നിരൂപിച്ചു കല്പിച്ചു ചാണക്യൻ
ഉത്തമരായ-വിഭാവസുവാദി‘യാം- || 86 ||
-മൂന്നു-പേർ വിപ്രരെ‘ച്ചൊല്ലി വിട്ടാ’ശു, ൎതാൻ
മന്നവനാം-ചന്ദ്രഗുപ്തനെകൊണ്ട’ഥ || 87 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/90&oldid=181939" എന്ന താളിൽനിന്ന് ശേഖരിച്ചത്