താൾ:CiXIV139.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാം പാദം.

ശുക-തരുണി! സാദരം സുശീല-ഗുണ-ഭാസുരം
മഹിത-നയ-ദോഹനം സകല-ജന-മോഹനം || 1 ||
തവ മധുര-ഭാഷണം ഹൃദയ-സുഖ-പൂരണം
സൎവ്വ-മോദാവഹം സൎവ്വ-ശോകാപഹം || 2 ||
പലവും ഇതി ചിത്രമായ് കേട്ടു ‘വെന്നാ’കിലും,
പലവും ഇഹ പിന്നെയും കേൾപ്പതിന്നാ’ശ‘യാം- || 3 ||
-പലരും ഇതിനു’ണ്ടെ’ടൊ, പല-വഴിയിൽ ആയ് അഹൊ!
ഫല-മധു-സിതാദിയും പലവും ഉപഭോജ്യതാം! || 4 ||
കഥ-‘യിതു മുഷിച്ചൽ ഇല്ലായ്കകൊണ്ടാ’ശു നീ
കഥയ കഥ,‘യാദരാൽ, ഇ-‘ക്കഥാ-ശേഷവും! || 5 ||
കിളി-മകളും അതു-പൊഴുതു തെളിവിനൊടു ചൊല്ലിനാൾ:—
“കൌതുകം ഉൾക്കൊണ്ടു കേൾപ്പിൻ, എല്ലാവരും!” || 6 ||

നയ-നിപുണനായ-ചാണക്യ-മഹീസുരൻ
നന്മയിൽ മൌൎയ്യനെ കാത്തി’രിക്കും-വിധൌ, || 7 ||
മന്നവൻ-മൌൎയ്യനെ സ്നേഹം ഉള്ളോർകളും
ഇന്നി’വർ, ഇല്ലാത്തവർകൾ എന്നു’ള്ളതും || 8 ||
നന്നായ’റിവതിനാ’ശു ചാണക്യനും
മുന്നം അയച്ച-നിപുണകൻ എന്നവൻ || 9 ||
യമ-പടവും ആയ് അവൻ വേഷം തിരിഞ്ഞു കൊ(ണ്ട)
ണ്ടാ’മിത-യമ-ഭക്തി പൂണ്ടെ’ല്ലാം അറിഞ്ഞവൻ || 10 ||
അതിനിപുണൻ അഥ നിപുണകനും ഉഴറി വന്നു’ടൻ
ആൎയ്യ-ചാണക്യനെ കൂപ്പി നിന്നീടിനാൻ. || 11 ||
നിപുണകനൊട’തു-പൊഴുതു കനിവിനൊടു ചൊല്ലിനാൻ,
നീതിമാനായു’ള്ള-ചാണക്യ-ഭൂസുരൻ:— || 12 ||

9

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/85&oldid=181934" എന്ന താളിൽനിന്ന് ശേഖരിച്ചത്