താൾ:CiXIV139.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

66 നാലാം പാദം.

“അയി സുമുഖ! ചൊല്ലു ചൊല്ല,‘ഖില-ജന-വൃത്തവും
ആകവെ മൌൎയ്യനെ സ്നേഹിച്ചിതൊ, ജനം?” || 13 ||
നയം ഉടയ-നിപുണകനും അഥ തൊഴുതു ചൊല്ലിനാൻ:—
“നാഥാ! പുനർ അതിനെ’ന്തൊ’രു-സംശയം? || 14 ||
അഖില-നര-പതികൾ-കുല-മകുട-മണി-മൌൎയ്യനോ(ടാ)
ടാ’രും വിപരീതമായി’ല്ല, കേവലം! || 15 ||
മൂന്നു-പുരുഷർ അല്ലാതാ’രും ഇല്ലി;’വർ
മൂന്നു-പേരും പിന്നെ, രാക്ഷസൻ-തന്നുടെ || 16 ||
ബന്ധുക്കളായവർ; പണ്ടും അവർകൾക്കു
മന്ത്രി-പ്രവരനെ കൂറു’ണ്ട’റിഞ്ഞാലും. || 17 ||
മൌൎയ്യനാം-മന്നവൻ-തന്നുടെ ശൌൎയ്യവും
വീൎയ്യവും ശ്രീയും പ്രതാപവും കേളിയും || 18 ||
ഒട്ടും സഹിക്കുന്നതി’ല്ലി,’വർ-മൂവൎക്കും
ഇഷ്ടം ഇല്ലായ്കക്ക’വധി ഇല്ലേ,’തുമെ.” || 19 ||
തദനു നിപുണക-വചനം ഇങ്ങിനെ-കേട്ടു’ടൻ
ദ്വിജ-വരനും ഉത്തരം കോപിച്ചു ചൊല്ലിനാൻ:— || 20 ||
“അവർകൾ ഇഹ മൂവരും ജീവിച്ചി’രിക്ക‘യി(ല്ല)
ല്ല,’വനിയിൽ;അതിന്നി’നി‘സ്സംശയം ഇല്ലെ’ടൊ! || 21 ||
നയ-നിപുണ! ഗുണ-സദന! ചൊല്ല,’വർ-നാമവും”
നിപുണകനും ഇങ്ങിനെ-കേട്ടു ചൊല്ലീടിനാൻ:— || 22 ||
“അവർകളുടെ നാമവും ചൊല്ലി‘ത്തരുന്നതു(ണ്ടാ)
ണ്ടാ,’മോദം ഉൾക്കൊണ്ടു; കേട്ടു-കൊൾക ഭവാൻ: || 23 ||
മന്ത്രി-പ്രവരനു സന്തതം ബന്ധു‘വാം-
-മാന്ത്രിക-ശ്രേഷ്ഠൻ ക്ഷപണകൻ എന്നവൻ, || 24 ||
നമ്മുടെ ബന്ധു‘വാം-പൎവ്വത-രാജനെ
നിൎമ്മരിയാദം ഒടുക്കുവാൻ പണ്ടി’വൻ || 25 ||
ദുൎമ്മന്ത്രവാദാൽ വിഷ-നാരി-തന്നെയും
ദുൎമ്മതി നിൎമ്മിച്ചതെ’ന്ന’റിഞ്ഞീടുക!” || 26 ||
ചാണക്യൻ അ-‘പ്പോൾ അതു കേട്ട-നേരത്തു
മാനിച്ചിതേ’റ്റവും, ഇന്ദ്രശൎമ്മാവിനെ. || 27 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/86&oldid=181935" എന്ന താളിൽനിന്ന് ശേഖരിച്ചത്