താൾ:CiXIV139.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂന്നാം പാദം. 63

പാറ്റകൾപോലെ പൊരിഞ്ഞൊ’ക്കവെ ചത്താർ അവർ || 259 ||
ഈ-വണ്ണം സദാ-കാലം മൌൎയ്യനെ കാത്തുകൊണ്ടു,
സാവധാനത്തോടി’രുന്നീടിനാൻ വിഷ്ണുഗുപ്തൻ. || 260 ||
അഞ്ജസാ നന്ദ-രാജ്യം ഒക്കവെ ക്രമത്താലെ
രഞ്ജിപ്പിച്ചിതു തന്റെ നീതികൊണ്ട’നുദിനം || 261 ||
എത്രയും പ്രധാന-പുരുഷന്മാരായീടുന്ന-
-ഭദ്രഭടാദികൾക്കു നീതിമാൻ ചാണക്യനും || 262 ||
മൌൎയ്യ-പുത്രനെ‘ക്കൊണ്ടു കൈതവം ആൎജ്ജിച്ച’വൻ
കാൎയ്യങ്ങൾ ചെയ്യിപ്പിച്ചു ബന്ധുത്വം വൎദ്ധിപ്പിച്ചാൻ || 263 ||
രാക്ഷസാമാത്യൻ-തന്റെ പക്ഷവാദികൾ ചിലർ
തൽക്ഷണെ നയം ഏറും-മന്ത്രി-വീരന്മാരെയും || 264 ||
ഭദ്ര-ശീലന്മാരായി വിക്രമന്മാരാകിയ-
-ഭദ്രഭടാദി-പ്രധാനന്മാരാം-അവരെയും || 265 ||
ചന്ദ്രഗുപ്തനോട'യൎത്ത’കറ്റി‘ക്കളവാനായ്
ചന്തമായ് പ്രയത്നം ചെയ്തീടിനാർ അതു-കാലം || 266 ||
സൎവ്വവും അതു ധരിച്ച’ക്കാലം കൌടില്യനും
പൎവ്വത-പുത്രനേയും രാക്ഷസമാത്യനേയും || 267 ||
തങ്ങളിൽ വിശ്വാസക്കേടു’ണ്ടാക്കി‘ച്ചമപ്പാനായ്
മംഗല-ശീലനായ-ഭാഗുരായണൻ-തന്നെ || 268 ||
ഗൂഢമായ് വിളിച്ചു ചെയ്യേണ്ടതും ഉപദേശി(ച്ചൂ)
ച്ചൂ'ഢ-കേൗതുകം അയച്ചീടിനാൻ കനിവോടെ. || 269 ||
മറ്റു'ള്ള-ഭദ്രഭടാദി-പ്രധാനന്മാർ അ-‘പ്പോൾ
തെറ്റന്നു വിഷ്ണുഗുപ്തൻ-തന്നുടെ നിയോഗത്താൽ || 270 ||
കാൎയ്യങ്ങൾ ചെയ്യേണ്ടുന്നതൊ’ക്കവെ ധരിച്ചു’ടൻ
മൌൎയ്യനോടൊ’രു-വൈരം വ്യാജേന ഭാവിച്ച’വർ || 271 ||
“ഒട്ടുമെ'യാക’ മൌൎയ്യൻ” എന്നു’രചെയ്തുകൊണ്ടു
നാട്ടിന്നു പുറപ്പെട്ടു വേഗേന പോയീടിനാർ || 272 ||
—എങ്ങിനെ രാക്ഷസനും മലയകേതു-താനും
തങ്ങളിൽ പിണക്കുന്നു— ‘വെന്നതു നിരൂപിച്ചു || 273 ||
മൌൎയ്യനെ നന്നായ് പരിപാലിച്ചുകൊണ്ടു തന്നെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/83&oldid=181932" എന്ന താളിൽനിന്ന് ശേഖരിച്ചത്