താൾ:CiXIV139.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂന്നാം പാദം. 61

വൎണ്ണംകൊണ്ടി’തു വിഷ-ചൂൎണ്ണം എന്നു’റച്ച’വൻ || 230 ||
ചൊല്ലിനാൻ ചന്ദ്രഗുപ്തനോടി“ ’തു കൊണ്ടന്നവൻ
കള്ളനായു’ള്ള-വൈദ്യൻ; ഇല്ല സംശയം ഏതും! || 231 ||
ചൂൎണ്ണത്തിൽ വിഷം ഉണ്ടെ’ന്നു’ള്ളതു ധരിക്ക, നീ!
വൎണ്ണം കൊണ്ട’റിഞ്ഞു ഞാൻ; സേവിച്ചീട’രുതെ’ല്ലൊ? || 232 ||
നിന്നെ കൊല്ലുവാൻ തന്നെ രാക്ഷസൻ അയച്ചിട്ടു
വന്നവൻ ഇവൻ” എന്നു മൌൎയ്യനോടു’രചെയ്താൻ. || 233 ||
വൈദ്യനോട’വൻ ചൊന്നാൻ:- “മുമ്പിൽ ഇ-‘ച്ചൂൎണ്ണം ഇഹ
വിദ്വാനാം-ഭവാൻ കുറഞ്ഞൊ’ന്നു സേവിച്ചീടെ’ണം || 234 ||
രാജാക്കന്മാൎക്കു മുമ്പിൽ ഒന്നുമെ ഭക്ഷിക്കുന്ന(താ)
താ’ചാരം അല്ലെ’ന്നതു കേട്ടിട്ടി’ല്ലയൊ ഭവാൻ?” || 235 ||
വിശ്വാസം ഇല്ലായ്കകൊണ്ടെ'ന്നതു ശങ്കിക്കേണ്ടാ;
വിശ്വൈക-വൈദ്യൻ ഭവാൻ എന്ന’റിഞ്ഞി’രിക്കുന്നു.” || 236 ||
എന്നതു കേട്ടു വൈദ്യൻ ചൂൎണ്ണത്തെ കുറഞ്ഞോ’ന്നു
തിന്നതു-നേരം തൊണ്ട വറ്റി വീണു’ടൻ ചത്താൻ. || 237 ||


പിന്നയും പ്രമോദകൻ എന്നു പേരായിട്ടേ’കൻ
മന്നവൻ-മൌൎയ്യൻ-തന്റെ ശയനാധികാരി‘യായ് || 238 ||
രാക്ഷസ-പ്രയുക്തനായ് ചന്ദ്രഗുപ്തനെ‘ക്കൊല്വാൻ
അക്ഷയ-ധനവാനായ് അ-‘പ്പുരെ വാണീടിനാൻ. || 239 ||
രാക്ഷസൻ കൊടുത്തുള്ളൊ-’ർ-അൎത്ഥം കൊണ്ട’വൻ അ-‘പ്പോൾ
നിക്ഷേപം വാങ്ങി‘ക്കടം കൊടുത്തു തുടങ്ങിനാൻ. || 240 ||
അ-‘ന്നേരം ചാണക്യനും മാനസെ നിരൂപിച്ചാൻ:-
—ഇന്നി’വന’ൎത്ഥം കനത്തീടുവാൻ എന്തു മൂലം— || 241 ||
ഇങ്ങിനെ-നിരൂപിച്ചു ചാണക്യ-മഹീസുരൻ
മംഗല-ശീലൻ വിളിച്ച’വനോടു’രചെയ്താൻ:-
“നിന്നുടെ ധനാഗമം എങ്ങിനെ, പറക നീ;
മന്നവൻ ചന്ദ്രഗുപ്തൻ നിനക്കു തരികയൊ?" || 243 ||
എന്നതു കേട്ടു ഭയപ്പെട്ട’വൻ ഓരോ-തരം
ഒന്നിനൊ’ന്നാ’യി പറഞ്ഞീടിനാൻ അതു-നേരം || 244 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/81&oldid=181930" എന്ന താളിൽനിന്ന് ശേഖരിച്ചത്