താൾ:CiXIV139.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

60 മൂന്നാം പാദം.

അംബുഷൻ-തന്റെ മൂൎദ്ധാവിങ്കൽ വീണ,’വൻ ചത്താൻ. || 217 ||
തന്നുടെ യത്നം-അതു നിഷ്ഫലം ആക കൊണ്ടും
നിൎണ്ണയം ആത്മ-വിനാശത്തിനു’ണ്ടാക കൊണ്ടും || 218 ||
ഗോപുരത്തിന്റെ മുകൾ ഏറി‘യങ്ങി’രിക്കുന്ന-
-പാപ-ചേതനനായ-ദാരുവൎമ്മാവും അ-‘പ്പോൾ || 219 ||
ഗോപുര-മുകളിൽനിന്നാ’നമേൽ ചാടിവീണു
കോപിതനായി പൎവ്വതേശ്വര-ഭ്രാതാവിനെ || 220 ||
മൌൎയ്യൻ എന്നോൎത്തു മഴുകൊണ്ട’വൻ-മൂൎദ്ധാവിങ്കൽ,
ധൈൎയ്യം ഉൾക്കൊണ്ടു, വെട്ടി‘ക്കൊന്നാൻ എന്നതെ വേണ്ടു. || 221 ||
മ്ലേഛ്ശരും പൌരന്മാരും അ-‘ന്നേരം കോപത്തോടെ
തച്ചു കൊന്നിതു പിന്നെ ദാർവൎമ്മാവിനേയും || 222 ||
ചന്ദ്രഗുപ്തന്റെ പുര-പ്രാപ്തിയും വിഷ്ണുഗുപ്തൻ
മന്ദം എന്നിയെ പിന്നെ ഘോഷിച്ചു കഴിച്ച’വൻ || 223 ||


അ-‘ക്കാലം ഭയദത്താഖ്യൻ എന്നൊ-’രു-വൈദ്യൻ
ചൊൽ-‘ക്കൊണ്ടൊ-’ർ-അമാത്യ-രാക്ഷസന്റെനിയോഗത്താൽ || 224 ||
ചന്ദ്രഗുപ്തനു കൊടുത്തീടുവാനായിട്ടൊ’രു-
-സിന്ദൂര-‘പ്പൊടി വിഷ-മിശ്രമായ് കൊണ്ടുവന്നാൻ. || 225 ||
മൌൎയ്യനെ കണ്ടു പറഞ്ഞീടിനാൻ അഥ, വൈദ്യൻ:-
“വീൎയ്യം ഏറീടുന്നോ-’രു-ചൂൎണ്ണം ഉണ്ടെ’ന്റെ കയ്യിൽ; || 226 ||
ഔഷധം-ഇതു ഭവാൻ സേവിച്ചീടുന്നാ’കിലൊ
ദോഷങ്ങൾ ദേഹത്തിൽ ഉണ്ടാക‘യില്ലൊ’രു-നാളും.” || 227 ||
ചന്ദ്രഗുപ്തനും അ-‘പ്പോൾ ചെന്നു’ടൻ അതു ഭൂമി-
-വൃന്ദാരകേന്ദ്രനായ ചാണക്യനോടു ചൊന്നാൻ. || 228 ||
അ-'ന്നേരം ചാണക്യനും ചിന്തിച്ച’ങ്ങ’റിഞ്ഞു'ള്ളിൽ,
ചെന്ന'വനോടു വിഷ-ചൂൎണ്ണവും വാങ്ങി‘ക്കൊണ്ടു || 229 ||
പൊന്നും-കിണ്ണത്തിൽ ഇട്ടു തിരുമ്മി നോക്കും-നേരം

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/80&oldid=181929" എന്ന താളിൽനിന്ന് ശേഖരിച്ചത്