താൾ:CiXIV139.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂന്നാം പാദം. 59

ചാതുൎയ്യമോട’ങ്ങ’ലങ്കരിച്ചോ-’ർ-അനന്തരം, || 202 ||
മൌൎയ്യന്റെ ഗജ-വരൻ-തന്നുടെ പുറത്തു’ടൻ
വീരനാം-വൈരോധകൻ-തന്നെയും കയേറ്റി || 203 ||
പൌരന്മാരോടു വിഷ്ണുഗുപ്തനും അതു-നേരം
“പാരാതെ അകംപടി നടന്നീടുവിൻ” എന്നാൻ. || 204 ||
അ-‘ന്നേരം സമസ്തരും പൎവ്വത-ഭ്രാതാവിനെ
മന്നനാം-ചന്ദ്രഗുപ്തൻ എന്നു കല്പിച്ചീടിനാർ. || 205 ||
എത്രയും പരിചയം ഉള്ളവർകളും കൂടി,
രാത്രിയിൽ ആകകൊണ്ടു, മ്ലേഛ്ശൻ എന്ന’റിഞ്ഞീല. || 206 ||
വെൺ്കൊറ്റ-‘ക്കുട തഴ വെഞ്ചമരികളോടും
ശംഖ മദ്ദളം ഭേരീ മൃദംഗ-വാദ്യങ്ങളും || 207 ||
പായുന്ന-കുതിരകൾ പൊന്ന’ണിഞ്ഞാ’നകളും
ആയുധ-പാണികളും ആയ’ഥ പുഷ്പപുരം || 208 ||
മുന്നിട്ടു പുറപ്പെട്ടു ഗോപുര-ദ്വാരത്തിങ്കൽ
വന്ന’ടുക്കുന്ന-നേരം, ദാരുവൎമ്മാവാം-അവൻ || 209 ||
എന്ത്ര-‘പ്പാവകൾ തിരിഞ്ഞീടുവാൻ എന്നും ചൊല്ലി
യന്ത്ര-തോരണ-‘ച്ചരട’യപ്പാൻ നോക്കി നിന്നാൻ || 210 ||
അ-‘ന്നേരം ചന്ദ്രഗുപ്തൻ-തന്നുടെ പുരുഷാരം
നിന്നിതു പുറത്തെ’ല്ലാം ചാണക്യൻ പറകയാൽ || 211 ||
ചന്ദ്രലേഖ‘യാകുന്ന-ഹസ്തിനീ-മുതുകേ’റി
യന്ത്ര-തോരണത്തിങ്കൽ അടുത്തു വൈരോധകൻ. || 212 ||
അ-‘ന്നേരം അമാത്യ-രാക്ഷസന്റെ ബന്ധു‘വായ-
-ചന്ദ്രലേഖാംബഷുനാം-കൎബ്ബരകാഖ്യൻ-താനും || 213 ||
രാക്ഷസാജ്ഞയെ ചെയ്വാൻ മൌൎയ്യൻ എന്നോ’ൎത്തിട്ട’വൻ
തൽക്ഷണെ വധിപ്പാനായ് വാൾ ഉറ‘യൂരീടിനാൻ. || 214 ||
വാൾ ഉറ‘യൂരി കണ്ട-നേരത്തു, കരിണിയും
ചീള’ന്നു നടന്നിതു ഭീതി പൂണ്ട,’തു-നേരം. || 215 ||
ദാരുവൎമ്മാവും ഗതി-വേഗത്തെ‘യറിയാതെ,
പാരാതെ വിട്ടീടിനാൻ, യന്ത്ര-തോരണം, അ-‘പ്പോൾ || 216 ||
പ്രഭ്രഷ്ട-ലക്ഷമായി തോരണം അതു-നേരം

8*

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/79&oldid=181928" എന്ന താളിൽനിന്ന് ശേഖരിച്ചത്