താൾ:CiXIV139.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

58 മൂന്നാം പാദം.

ദാരുവൎമ്മാവും ഉചിതജ്ഞൻ എന്ന’റിഞ്ഞാലും. || 187 ||
സ്വാമിയെ സ്നേഹം അവനേ’റ‘യുണ്ടെ’ന്നു വന്നു
തൂമയൊട’വൻ അനുഭവിക്കും അതിൻ-ഫലം. || 188 ||
ചെന്നി’നി നിങ്ങൾ ഓരോ-പണികൾ തീൎത്തീടുവിൻ;
വന്നിതു മുഹൂൎത്തവും കാലവും ഇട പോരാ.” || 189 ||
എന്നതു കേട്ടു സൂത്രകാരന്മാർ ഉഴറ്റോടെ
ചെന്നോ’രോ-പണികളും വേഗേന തുടങ്ങിനാർ. || 190 ||
തോരണം കൊണ്ടന്ന’ഥ ഗോപുര-ദ്വാരത്തിങ്കൽ
ദാരുവൎമ്മാവും നിവിൎത്തീടിനാൻ, തെളിവോടെ. || 191 ||
അൎദ്ധരാത്രിക്കു മുഹൂൎത്തം വന്നി’ങ്ങ’ടുത്ത-'പ്പോൾ,
ഉത്തമ-വിപ്ര-കുല-ശ്രേഷ്ഠനാം-വിഷ്ണുഗുപ്തൻ || 192 ||
ശില്പികളെയും പൌരന്മാരെയും അതു-നേരം
ശില്പമായ് സമ്മാനിച്ചു മാനസം തെളിയിച്ചു. || 193 ||
മുമ്പിൽ താൻ പറഞ്ഞതിന’ന്തരം വരായ്വാനായ്
വമ്പൎക്കു മുമ്പനായ-പൎവ്വതേശ്വരൻ-തന്റെ || 194 ||
വീൎയ്യം ഉള്ള-’നുജനാം-വൈരോധകനെ‘യവൻ
മൌൎയ്യനോടൊ’പ്പം ഒരു-പീഠത്തിന്മേലെ വെച്ചു, || 195 ||
നന്ദ-രാജ്യത്തെ നേരെ നന്നായി വിഭാഗിച്ചു
ചന്ദ്രഗുപ്തനെ‘ക്കൊണ്ടു ചാണക്യൻ അൎദ്ധ-രാജ്യം || 196 ||
വൈരോധകനു കൊടുപ്പിച്ചിതു കനിവോടെ
വൈരവും കളഞ്ഞ’വൻ തെളിഞ്ഞു വാണീടിനാൻ || 197 ||
രണ്ടു-രാജ്യത്തിലേക്കും ചാണക്യൻ അതു-നേരം
രണ്ടു-പേരെയും അഭിഷേകവും ചെയ്യിപ്പിച്ചാൻ. || 198 ||
പുഷ്പ-മന്ദിര-പ്രവേശത്തിനു പിന്നെ‘യവൻ
ശില്പമായ് മൌൎയ്യൻ-തന്നെ'പ്പറഞ്ഞു പിമ്പെ നൃത്തി || 199 ||
പൎവ്വത-ഭ്രാതാവിനെ പട്ടവും കെട്ടിപ്പിച്ചു
സൎവ്വാംഗം അലങ്കരിപ്പിച്ചിതു വഴിപോലെ. || 200 ||
പൊന്മയമായിട്ടൊ’രു-ചട്ടയും ഇട്ടു കെട്ടി
വെൺമയിൽ മിന്നും-മണി-മകുടം അണിയിച്ചു || 201 ||
കാതില വളകളും മാലകൾ കാഞ്ചികളും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/78&oldid=181927" എന്ന താളിൽനിന്ന് ശേഖരിച്ചത്