താൾ:CiXIV139.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂന്നാം പാഠം. 57

ചാരു‘വാം-വണ്ണം ചിത്രം എഴുതുകയും വേണം || 172 ||
ഗോപുരങ്ങളും കേടു തീൎത്തലംകരിക്കേ’ണം;
വാപികൾ കൂപങ്ങളും നിൎമ്മലം ആക്കീടേ’ണം." || 173 ||
സൂത്രകാരന്മാർ അതു കേട്ട’വനോടു ചൊന്നാർ:-
“ധാത്രി-പാലകനായ-മൌൎയ്യ-നന്ദനൻ-തന്റെ || 174 ||
നന്ദ-മന്ദിര-പ്രവേശം ഇതു-കാലം-ഉണ്ടാം
എന്നു കല്പിച്ചു ദാരുവൎമ്മാവാം-ശില്പി-വരൻ || 175 ||
കാഞ്ചന-തോരണവും തീൎത്തു വെച്ചി’രിക്കുന്നു.
ചഞ്ചലം ഇല്ല, ഞങ്ങൾ കണ്ടു‘വെന്ന’റിഞ്ഞാലും! || 176 ||
വിശ്വൈക-മനോഹരം തോരണം അതു, പാൎത്താൽ;
വിശ്വകൎമ്മാവിനൊ’ക്കും ദാരുവൎമ്മാവും, ഇ-‘പ്പോൾ || 177 ||
രാജസമായു’ള്ളൊ-’രു-തോരണം എടുപ്പിച്ചു
രാജ-മന്ദിര-ദ്വാരെ കൊണ്ടുവന്ന'വൻ ഇ-‘പ്പോൾ || 178 ||
ശില്പമായ’ലങ്കരിച്ചീടും എന്ന’റിഞ്ഞാലും.
ശില്പ-ശാസ്ത്രത്തിന്ന’വനൊ’ത്തവർ ആരും ഇല്ല; || 179 ||
തെറ്റന്നു ഭവാൻ അരുൾ ചെയ്തീടും-വണ്ണം തന്നെ
മറ്റു’ള്ള-പണികളും ഞങ്ങൾ തീൎത്തീടാം, എല്ലൊ?” || 180 ||
സൂത്രകാരന്മാർ ഇത്ഥം ചൊന്നതു കേട്ട-നേരം
ഉത്തമനായ-വിഷ്ണുഗുപ്തനും നിരൂപിച്ചാൻ:- || 181 ||
—ദാരുവൎമ്മാവാ’കുന്ന-സൂത്രകാരനോടു
തോരണം ഉണ്ടാക്കേ’ണം എന്നു ഞാൻ പറയാതെ || 182 ||
തോരണം മുമ്പെ‘യവൻ തീൎത്തതു മൌൎയ്യൻ-തന്റെ
മാരണത്തിനു തന്നെ; ഇല്ല സശയം ഏതും! || 183 ||
ദുഷ്ടത‘യേറുന്നോ-’രു-രാക്ഷസമാത്യൻ-തനി(ക്കി)
ക്കി'ഷ്ടനായു’ള്ളോൻ ഇവൻ എന്നു നിശ്ചയം വന്നു. || 184 ||
വേണ്ടതി’ല്ല’തുകൊണ്ടു-തന്നെ ഞാൻ മറ്റേ-‘പ്പുറം
കണ്ടിട്ടു’ണ്ടു’പായം.-എന്നി’ങ്ങിനെ നിരൂപിച്ചാൻ. || 185 ||
ദാരുവൎമ്മവിനെയും ഏറ്റവും പ്രശംസിച്ചു
ധീരനാം-കൌടില്യനും ശില്പികളോടു ചൊന്നാൻ:- || 186 ||
“തോരണം മുമ്പെ പണി തീൎത്തതുകൊണ്ടു തന്നെ

8

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/77&oldid=181926" എന്ന താളിൽനിന്ന് ശേഖരിച്ചത്