താൾ:CiXIV139.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

56 മൂന്നാം പാദം.

രാക്ഷസന’മാത്യ-സ്ഥാനത്തെയും കൊടുത്ത'വൻ
രൂക്ഷനായ് പ്രതിജ്ഞയും ഇങ്ങിനെ-ചൊല്ലീടിനാൻ:- || 158 ||
“അഛ്ശനെ കൊല്ലിപ്പിച്ച-വിപ്രനെ കൊല്ലാതെ ഞാൻ
നിശ്ചയം ശേഷക്രിയ ചെയ്തീടുന്നതും ഇല്ല.” || 159 ||
ൟ-വണ്ണം പ്രതിജ്ഞയും ചെയ്ത’വൻ മ്ലേഛ്ശന്മാരെ
ദ്വീപങ്ങളിലേക്ക’യച്ചൊ’ക്കവെ വരുത്തിനാൻ. || 160 ||
രാക്ഷസൻ ശത്രു-ഭേദം ചെയ്വതിനായിക്കൊണ്ടു
സൂക്ഷ്മ-ബുദ്ധികളായ-തന്നുടെ ചാരന്മാരെ || 161 ||
ചൊൽ-'ക്കൊണ്ട-പുഷ്പപുരത്തിങ്കലേക്ക’യച്ചു’ടൻ
ഉൾക്കരുത്തോടു രഞ്ജിപ്പിച്ച’വൻ മ്ലേഛ്ശന്മാരെ || 162 ||
യുദ്ധത്തിന്ന’വസരം പാൎത്തു പാൎത്തൊ’രുമ്പെട്ടു
ബദ്ധ-മോദത്തോടി’രുന്നീടിനാൻ അതു-കാലം || 163 ||


നിശ്ചല-ഹൃദയനാം-ചാണക്യ-മഹീസുരൻ
മ്ലേഛ്ശ-നന്ദനന്റെയും രാക്ഷസാമാത്യന്റേയും || 164 ||
കൂടി-‘ക്കാഴ്ചയും യുദ്ധോദ്യോഗവും പ്രതിജ്ഞയും
പാഠവം ഉള്ള-ചാരന്മാർ പറഞ്ഞൊ’ക്കെ കേട്ടാൻ. || 165 ||
പിന്നയും പരിഭ്രമം കൂടാതെ വിഷ്ണുഗുപ്തൻ
തന്നുടെ-പക്ഷത്തിലും ശത്രു-പക്ഷത്തിങ്കലും || 166 ||
ഉള്ള-വൃത്താന്തം അറിഞ്ഞീടുവാനായിക്കൊണ്ടു
നല്ല-സാമൎത്ഥ്യം ഉള്ള-ചാരന്മാരെയും വിട്ടാൻ || 167 ||
ചാണക്യ-മഹീസുരൻ പിന്നെ‘യങ്ങൊ’രു-ദിനം
മാനവ-കുല-ശ്രേഷ്ഠനാകിയ-മൌൎയ്യൻ-തന്റെ || 168 ||
പുഷ്പമന്ദിര-പ്രവേശത്തെയും കല്പിച്ച’വൻ
ശില്പികളെയും വിളിച്ചി’ങ്ങിനെ-ചൊല്ലീടിനാൻ:- || 169 ||
“ചന്ദ്രഗുപ്തനു നാളെ അൎദ്ധരാത്രിക്കു നന്ദ-
-മന്ദിര-പ്രവേശത്തിനു’ണ്ടുപോൽ മുഹൂൎത്തവും || 170 ||
ചൊൽ-‘ക്കൊണ്ട-പുഷ്പപുരം നിങ്ങളും അതിനി’പ്പോൾ
ഒക്കവെ അലങ്കരിച്ചീടുക വേണം അല്ലൊ? || 171 ||
തോരണം നാട്ടി‘ക്കൊടിക്കൂറകൾ തൂക്കീടേ’ണം

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/76&oldid=181925" എന്ന താളിൽനിന്ന് ശേഖരിച്ചത്