താൾ:CiXIV139.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂന്നാം പാദം. 55

“എന്തൊ’രു-കഷ്ടം!മ്ലേഛ്ശ-രാജനെ കൊല്ലിപ്പിച്ച(ത)
ത’ന്തണർ-വരനായ-ചാണക്യൻ (എന്ന’ല്ലൊ?) നാം || 144 ||
ശങ്കിച്ചത’ല്ല’ന്നു’ള്ളതി’ന്നു നിൎണ്ണയം വന്നു.
എങ്കിൽ താൻ പൎവ്വതക-പുത്രനെ അയക്കുമൊ? || 145 ||
ശത്രു-ശേഷത്തെ വെച്ചു-കൊള്ളുമൊ ചാണക്യൻ? ഇ(ന്ന)
ന്ന’ത്ര ഭോഷത്വം ഉള്ളോൻ അല്ലെ’ന്നു ദൃഢം, അല്ലൊ? || 146 ||
ദോഷത്തെ ഗ്രഹിച്ച-‘പ്പോൾ ഭോഷത്വം നമുക്ക’ത്രെ.
ഘോഷിക്കാഞ്ഞതു ഭാഗ്യം എന്നതെ പറയേ’ണ്ടു. || 147 ||
സശയം ഏതും ഇല്ല രാക്ഷസൻ-തന്നെ‘യതെ” ’(ന്നാ)
ന്നാ’ശയത്തിങ്കൽ ഉറച്ചീടിനാർ എല്ലാവരും. || 148 ||


ഉത്തമനായ-മന്ത്രി-രാക്ഷസൻ അതു-കാലം
ഉത്തമമായ പുഷ്പപത്തനത്തിങ്കൽനിന്നു || 149 ||
നൂറു-യോജന-വഴി വടക്കു ദിക്കിൽ പോയി(ട്ടാ)
ട്ടാ’രും അങ്ങ'റിയാതെ; മൌൎയ്യനെ കൊന്നീടുവാൻ || 150 ||
എന്തൊ-’രു’പായം എന്നു ചിന്തിച്ചു ചിന്തിച്ചു’ള്ളിൽ
സന്തതം ഇരുന്നിതു, മറ്റൊ’ന്നും നിനയാതെ || 151 ||
അ-‘ക്കാലം പൎവ്വതക-പുത്രന്റെ ഗമനത്തെ
ചൊൽ-ക്കൊണ്ടൊ-’ർ-അമാത്യ-രാക്ഷസനും കേട്ടീടിനാൻ. || 152 ||
നല്ലൊ-’രു-പഴുതെ’ന്നു കണ്ട'വൻ പുറപ്പെട്ടു
നല്ലനാം-മലയകേതുവിനെ ചെന്നു കണ്ടു || 153 ||
വല്ലഭമോടു സേവിച്ച,’വനോട’തു-കാലം
ചൊല്ലിനാൻ ഇത്ഥം ഉള്ള-വാക്കുകൾ മന്ത്രീന്ദ്രനും:- || 154 ||
“മൌൎയ്യനാം-പശുവിനെ നിഗ്രഹം ചെയ്തു രാജ്യം
വീൎയ്യവാനായ-ഭവാനാ’ശു ഞാൻ തന്നീടുവൻ. || 155 ||
വാട്ടം എന്നിയെ രിപു-‘ക്കൂട്ടത്തെ‘യൊടുക്കുവാൻ
കൂട്ടുക വേണം പട-‘ക്കോപ്പുകൾ അറിഞ്ഞാലും.” || 156 ||
പൎവ്വത-പുത്രൻ, ഇത്ഥം രാക്ഷസൻ പറഞ്ഞ-‘പ്പോൾ,
ഗൎവ്വമോട’മാത്യനാക്കീടിനാൻ അവനെയും. || 157 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/75&oldid=181924" എന്ന താളിൽനിന്ന് ശേഖരിച്ചത്