താൾ:CiXIV139.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

54 മൂന്നാം പാദം.

ധൃഷ്ടനാം-മ്ലേഛ്ശ-നൃപ-പുത്രനോടു’രചെയ്താൻ:- || 130 ||
“രാജ-നന്ദന! ഗുണ-വാരിധെ! മഹാമതെ!
വ്യാജം ഓരോന്നെ ഭവാൻ അറിഞ്ഞില്ല’ല്ലൊ? കഷ്ടം! || 131 ||
രാക്ഷസൻ അല്ല കുലചെയ്തതു പിതാവിനെ
രൂക്ഷ-രോഷകനായ-ചാണക്യൻ! അറികെ’ടൊ! || 132 ||
രോഷംകൊണ്ട’തു-മൂലം നീ‘യിനി‘പ്പലരോടും
ഘോഷംകൊണ്ടീടുന്നാ’കിൽ നിന്നെയും കൊല്ലും അവൻ. || 133 ||
താതന്റെ കൎമ്മം അതെ’ന്നു’ള്ളിൽ നീ കല്പിച്ചു കൊ(ണ്ടേ)
ണ്ടേ’തുമേ വൈകാതെ നീ പോയ്‌കൊൾക ഗുണം, എടൊ! || 134 ||
നിൎമ്മരിയാദി ചണകാത്മജൻ എന്നു’ള്ളതു
സമ്മതം എല്ലാവൎക്കും എന്നു നീ ധരിച്ചാലും. || 135 ||
കണ്ടിട്ടും കേട്ടിട്ടും ഇല്ലാതൊ-’രു-ദിക്കിൽ വന്നാൽ
കുണ്ഠത്വം പിണയാതെ പോയ്‌കൊൾവാൻ പണി‘യത്രെ || 136 ||
ആൎക്കാനു വേണ്ടി വന്നു ചാടിയാൽ ഉള്ളാ-’പത്തു
പോക്കാവത’ല്ല താന്താൻ കണ്ടുനില്ക്കേ’ണം എടൊ! || 137 ||
അന്ധകാരങ്ങൾ ചിന്ത ചെയ്യാതെ, പുരം പുക്കീ(ട്ടെ)
ട്ടെ’ന്തി’നി വേണ്ടതെ’ന്നു ചിന്തിചീടുകാ ഭവാൻ.” || 138 ||
ഭാഗുരായണൻ ഏവം പറഞ്ഞ-വാക്കു കേട്ടു
വേഗം ഉൾക്കൊണ്ടു ഭയപ്പെട്ടു’ടൻ മ്ലേഛ്ശ-സുതൻ || 139 ||
പ്രേത-കൃത്യങ്ങൾ ഒന്നും ചെയ്യാതെ ഭയത്തോടെ
പാതി-രാ-നേരം പുറപ്പെട്ടു’ടൻ പോയീടിനാൻ. || 140 ||
നീതിമാനായ-ചണകാത്മജൻ അതു-കാലം
ചാതുൎയ്യമോടു പറഞ്ഞീടിനാൻ എല്ലാരോടും:- || 141 ||
“ഇന്നു പൎവ്വത-പുത്രൻ അങ്ങു പോയ് വരുവതി(നെ)
നെ’ന്നുടെ മതം കൊണ്ടുപോയിതെ” ’ന്നു’രചെയ്താൻ. || 142 ||


അ-‘ക്കാലം പൎവ്വതകനെ‘ക്കുല ചെയ്യിച്ചത(ങ്ങു)
ങ്ങു’ൾക്കാമ്പിൽ ചാണക്യൻ എന്നു’ള്ളതു ശങ്കിച്ചവർ || 143 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/74&oldid=181923" എന്ന താളിൽനിന്ന് ശേഖരിച്ചത്