താൾ:CiXIV139.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂന്നാം പാദം. 53

പാരമായു’ദ്യോഗിച്ചാർ, പണ്ടി’വർ ഇരുവരും, || 115 ||
എന്നതു നിരൂപിച്ചാൽ ഇന്നി’വർ-രണ്ടിനേയും
കൊന്നി’നി‘ക്കാൎയ്യം എന്നു തോന്നുന്നിതി’നിക്കു’ള്ളിൽ: || 116 ||
രണ്ടു-പേരയും കൂടെ‘ക്കൊന്നു‘വെന്നാ’കിൽ അതി(നു)
നു’ണ്ടൊ’രു-ദോഷം, അതു ചെയ്തു‘വെന്നാ’കിൽ; പിന്നെ || 117 ||
പൎവ്വത-രാജാവിനെ കൊല്ലിപ്പിച്ചതും അ-‘പ്പോൾ
സൎവ്വതഃ ചാണക്യൻ എന്നെ'ല്ലാരും പറഞ്ഞീടും; || 118 ||
ഏകനെ‘പ്പറഞ്ഞു’ടൻ ഭേദിപ്പിച്ച’യക്കയും
ഏകനെ വധം തന്നെ ചെയ്കയും വേണം എല്ലൊ? || 119 ||
വൈരം ഏറീടും-വൈരോധകനെ വധിക്കേ’ണം;
പാരാതെ മറ്റവനെ പറഞ്ഞ’ങ്ങ’യക്കേ’ണം— || 120 ||
ഭാഗധേയം ഉള്ള-’വൻ ഇങ്ങിനെ-കല്പിച്ച’ഥ
ഭാഗുരായണനായ-തന്നുടെ സചിപനെ || 121 ||
ആദരവോടു വിളിച്ചാ’രുമെ അറിയാതെ,
മേദിനീ-ദേവൻ-താനും അവനോടു’രചെയ്താൻ:- || 122 ||
“നിശ്ശേഷ-ഗുണ-നിധെ! നിന്നോടി’ങ്ങി’തു-കാലം
വിശ്വാസം ഏറുകയാൽ, ഞാൻ ഒന്നു പറയുന്നു: || 123 ||
ചന്ദ്രഗുപ്തനെ സ്നേഹം പണ്ടും ഉണ്ട'ല്ലൊ ഭവാ(നി)
നി’ന്നി’തു-രണ്ടിങ്കലും ഉണ്ടെ’ന്നു വരും അല്ലൊ? || 124 ||
പൎവ്വതാത്മജനായ-മലയകേതു-തന്നെ
സൎവ്വദാ ചെന്നു കണ്ടു ബന്ധുവായ് അവന്നു നീ || 125 ||
ശങ്ക കൂടാതെ പുനർ അവനോടി’തു-കാലം
എങ്കൽ ഉള്ളോ-’രു-ഭയം പറഞ്ഞു ഭേദിപ്പിച്ചു || 126 ||
വേഗമോടി’വിടുന്നു പറഞ്ഞ’ങ്ങ’യക്കെ’ണം
പാകത്തിൽ നിന്നുതന്നെ വേണം എന്ന’റിഞ്ഞാലും || 127 ||
ഇഷ്ടമായതു-തന്നെ പറഞ്ഞു കൊണ്ടാൽ, അവൻ’
ഇഷ്ടനായ് വരും ഭവാൻ; ‘ഇല്ല സംശയം ഏതും!” || 128 ||
ഇത്തരം കൌടില്യന്റെ വാക്കു കേട്ട’വൻ-താനും
സത്വരം പൎവ്വതക-പുത്രനെ ചെന്നു കണ്ടു || 129 ||
ഇഷ്ടനായാ’രുംചെവി കേളാതെ'യൊരു-ദിനം

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/73&oldid=181922" എന്ന താളിൽനിന്ന് ശേഖരിച്ചത്