താൾ:CiXIV139.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

52 മൂന്നാം പാദം.

[ചാണക്യൻ അതു-കാലം ഉൾക്കാമ്പിൽ നിരൂപിച്ചാൻ:-
“ഹാനിക്കായ് വരും, ഇഹ രാക്ഷസൻ ഉള്ളിൽ പുക്കാൽ || 101 ||
ലോക-രഞ്ജനം വരുത്തീടുവാൻ പണി, പുനർ;
ആകവെ തമ്മിൽ ഭേദിപ്പിക്കയും ചെയ്യും, ഇവൻ; || 102 ||
എന്നതുകൊണ്ടു (നിരൂപിച്ചു കാണുന്ന-നേരം)
നന്നി'വൻ പുറപ്പെട്ടു പോയതും ഇതു-കാലം!”] || 103 ||
രാവു പോയ് പുലൎന്ന-‘പ്പോൾ ഉറങ്ങും-അറ-തന്നിൽ
ജീവനം പോയിട്ട’ഥ പൎവ്വത-രാജാവിനെ || 104 ||
പാര’തിൽ കണപമായ് കിടക്കുന്നതു കണ്ടു
വാരിജ-മിഴി-‘യാളെ‘ക്കണ്ടതും ഇല്ല,‘യെങ്ങും || 105 ||
അ-‘ന്നേരം മ്ലേഛ്ശ-ജനം ഒക്കവെ മുറയിട്ടു
വന്ന-വേദനയോടെ പൌരന്മാരോടും കൂടെ || 106 ||
ചാണക്യനോടു ചെന്നു ചൊല്ലിനാർ “അയ‌്യൊ പാപം!
ഏണാക്ഷി കൊന്നാൾ അല്ലൊ പൎവ്വത-രാജാവിനെ?” || 107 ||
ചാണക്യൻ അതു കേട്ടു, ശോക-രോഷാദികളെ,
മാനം ഉൾക്കൊണ്ടു, ഭാവിച്ച’വരോടു’രചെയ്താൻ:- || 108 ||
“രാജ-നിഗ്രഹം ചെയ്യിപ്പിച്ചോ-’രു-മന്ത്രി-കുല-
-നീചനെ‘ത്തിരഞ്ഞു കൊന്നീടുവിൻ, വൈകീടാതെ.” ||109 ||
എന്നതു കേട്ടു ഭടന്മാർ അഥ രാക്ഷസന്റെ
മന്ദിരത്തിങ്കൽ ചെന്നു തിരഞ്ഞൊ’-ർ-അനന്തരം || 110 ||
കണ്ടുതില്ലെ’ങ്ങും ഗൃഹം ശൂന്യമായ് കണ്ടാർ; അവർ
മണ്ടിവന്നെ’ “ങ്ങും ഞങ്ങൾ കണ്ടതില്ലെ” ’ന്നു ചൊന്നാർ. || 111 ||
“പൎവ്വത-രാജാവിനെ രാക്ഷസൻ കൊന്നാൻ” എന്നു
സൎവ്വരും പറഞ്ഞൊ’രു-ഘോഷവും കൊണ്ടു, നാട്ടിൽ. || 112 ||
അ-‘ക്കാലം നയ-ഗുണം ഏറിയ വിഷ്ണുഗുപ്തൻ
ഉൾക്കാമ്പിൽ നിരൂപിച്ചാൻ:- എന്തി’നി വേണ്ട്വതി’പ്പോൾ? || 113 ||


ഇ-‘ച്ചതി ചെയ്ത-’മാത്യ-രാക്ഷസനോടും കൂടി
മ്ലേഛ്ശ-നായകൻ-തന്റെ പുത്രനും അനുജനും || 114 ||
വൈരം ഉൾക്കൊണ്ടു ചന്ദ്രഗുപ്തനെ കൊന്നീടുവാൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/72&oldid=181921" എന്ന താളിൽനിന്ന് ശേഖരിച്ചത്