താൾ:CiXIV139.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂന്നാം പാദം. 51

സന്തോഷിപ്പിക്ക(‘യെല്ലൊ?) കാൎയ്യം ആകുന്നതെ’ടൊ!” || 86 ||
നീതിമാനായ-ചണകാത്മജൻ ഇതു-വഴി
നീതിയിൽ സമക്ഷത്തു നിന്നു’രചെയ്ത-നേരം, || 87 ||
ഉത്തരം അതിനൊ’ന്നും കാണാഞ്ഞു മന്ത്രി-കുല-
-സത്തമൻ “അതും എങ്കിൽ അങ്ങിനെ” ‘യെന്നു ചൊന്നാൻ. || 88 ||


ഇ-‘ക്കഥാ പൎവ്വതകൻ-തന്നോടു പറവാനും
തക്കം ഇല്ലാതെ വന്നു, രാക്ഷസന,’തു-നേരം || 89 ||
—എന്ത’ഹൊ, ചാണക്യന്റെ ദുൎന്നയം ഓരോന്നെ.—’ന്നു
ചിന്തിച്ചു മന്ത്രി-വരൻ ദൂരത്തു വാണീടിനാൻ. || 90 ||
പഞ്ച-ബാണാൎത്തി പൂണ്ടു പൎവ്വത-രാജൻ-താനും
ചഞ്ചല-മിഴിയോടും കൂടവെ ശയ്യാ-ഗൃഹം || 91 ||
പ്രാപിച്ചു മൌൎയ്യൻ-തന്നെ കൊല്ലുവാൻ ഇരുന്ന-’വൻ
ആപത്തു തനിക്കു വന്ന’ടുത്തത’റിയാതെ, || 92 ||
രാത്രിയിൽ അവൾ അണഞ്ഞു ചുംബിച്ചൊ’രു-നേരം
ധാത്രിയിൽ വീണു മരിച്ചീടിനാൻ, വിധി-വശാൽ. || 93 ||
പൎവ്വതകനെ കൊന്നു രാക്ഷസൻ എന്നു നാളെ
സൎവ്വരും പറഞ്ഞീടും എന്നു’ള്ള-ഭയത്തിനാൽ || 94 ||
രാത്രിയിൽ-തന്നെ പുറപ്പെട്ടു രാക്ഷസൻ തന്റെ-
-മിത്രമായ് പ്രാണ-സ്നേഹമായ് മരുവീടുന്നൊ-’രു- || 95 ||
-ചന്ദനദാസനായ-ചെട്ടി-വൎത്തകൻ-തന്റെ
മന്ദിരത്തിങ്കൽ കൊണ്ടുവെച്ചു’ടൻ കളത്രത്തെ; || 96 ||
ചന്ദ്രഗുപ്തനെ വധിച്ചീടുവാനായി‘ക്കൊണ്ടു
ചന്തമായ് പറഞ്ഞു, താൻ ആക്കിയ-വൈദ്യാദിയെ || 97 ||
സന്തതം പരിപാലിച്ചീടുവാനായിക്കൊണ്ടു
ബന്ധു‘വാം-ശകടദാസാഖ്യനാം-കാൎയ്യസ്ഥനെ || 98 ||
അറ്റം ഇല്ലാതു’ള്ളോ-’രു-അൎത്ഥവും കൊടുത്താ’ക്കി
മറ്റു’ള്ള-ഭൃത്യരെയും ഓരോരൊ-കാൎയ്യങ്ങളിൽ || 99 ||
എത്രയും നിഗൂഢമായി കല്പിച്ചു, പുനർ അവൻ
രാത്രിയിൽ-തന്നെ പുറപ്പെട്ടു വേഗേന പോയാൻ. || 100 ||

7*

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/71&oldid=181920" എന്ന താളിൽനിന്ന് ശേഖരിച്ചത്