താൾ:CiXIV139.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

50 മൂന്നാം പാദം.

കാലവും കുറഞ്ഞൊ’ന്നു പോയൊ-’രു-ശേഷത്തിങ്കൽ,
മാൽ ഇയന്നി’രിക്കുന്ന-രാക്ഷസൻ ഒരു-ദിനം, || 72 ||
മോദം ഉൾക്കൊണ്ടു വിനയത്തെയും പ്രകാശിപ്പി(ച്ചാ)
ച്ചാ’ദരവോടു ചണകാത്മകനോടു ചൊന്നാൻ:- || 73 ||
“ചന്ദ്രഗുപ്തനു കൊടുത്തീടുവാനായു’ണ്ടൊ’രു-
-ചന്ദ്രാഭിരാമ-മുഖി‘യായൊ-’രു-വിലാസിനീ; || 74 ||
എന്നുടെ ഗൃഹത്തിങ്കൽ ഉണ്ട’വൾ മരുവുന്നു;
മന്നവൎക്കുചിത‘യായു’ള്ളവൾ അറിഞ്ഞാലും!” || 75 ||
ചാണക്യൻ ഏതും അറിഞ്ഞീല താൻ എന്നു ഭാവി(ച്ചേ)
ച്ചേ“ ’ണാക്ഷി-തന്നെ വരുത്തീടുകെ” ’ന്നു’രചെയ്താൻ: || 76 ||
രാക്ഷസൻ അതു കേട്ടു തന്നുടെ ഗൃഹം പുക്കു,
തൽക്ഷണെ വിഷ-നാരി-തന്നെയും കൊണ്ടുവന്നാൻ || 77 ||
കണ്ടിവാർ-കുഴലിയെ കൊണ്ടുവന്നതു കണ്ടു,
തണ്ടലർ-ബാണം ഏറ്റു കുണ്ഠരായെ’ല്ലാവരും || 78 ||
സസ്മിതമായ-മുഖ-പത്മവും നോക്കി നോക്കി
വിസ്മയം പൂണ്ടു നിന്നാർ എന്നതെ പറയാവൂ! || 79 ||


അ-‘ന്നേരം ശയന-മന്ദിരത്തിൽ പ്രവേശിപ്പാൻ
വന്നിതു സമയവും; ചാണക്യൻ അതു-നേരം || 80 ||
മന്ദം എന്നിയെ ഒരു-സംഭ്രമം നടിച്ചു(’ള്ളിൽ
മന്ദ-ഹാസവും ചെയ്തു) പലരും നില്ക്കും-നേരം, || 81 ||
നീതിമാനായ-കുല-മന്ത്രി‘യാം-രാക്ഷസനോ(ടാ)
ടാ’ദരവോടെ വിളിച്ചി’ങ്ങിനെ-ചൊല്ലീടിനാൻ:- || 82 ||
“പൎവ്വത-രാജൻ ഇന്നു (പാൎത്തു കാണുന്ന-നേരം)
സൎവ്വദാ നമുക്കൊ’രു-ബന്ധു‘വെന്ന’റിഞ്ഞാലും! || 83 ||
സ്ത്രീ-രത്നം-ഇതു-തന്നെ പൎവ്വത-രാജാവിനു
പാരാതെ കൊടുക്കേ’ണം; ഇല്ല സംശയം ഏതും! || 84 ||
ഇന്നി'തു മൌൎയ്യൻ-തനിക്കെ’ന്നു കല്പിക്കും-നേരം,
നിൎണ്ണയം ഇവനൊ’രു-വൈരവും ഉണ്ടായീടും || 85 ||
താന്താൻ ഒട്ടൊ’ഴിഞ്ഞിട്ടും ബന്ധു‘വാം-ജനങ്ങളെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/70&oldid=181919" എന്ന താളിൽനിന്ന് ശേഖരിച്ചത്