താൾ:CiXIV139.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂന്നാം പാദം. 49

രാക്ഷസൻ പറഞ്ഞു ബോധിപ്പിച്ചിട്ടൊ,-'രു-ദിനം
അ-ക്ഷപണകനോടു ഗൂഢമായു'രചെയ്താൻ:- || 57 ||
"നമ്മുടെ സ്വാമി-വധത്തിന്നു കാരണമായ-
-നിൎമ്മരിയാദി'യാകും-മൌൎയ്യനെ കൊന്നീടുവാൻ || 58 ||
എന്തൊ'രു-'പായം എന്നു ചിന്ത ചെയ്യേ'ണം സഖെ!
ഹന്ത! നാം ഇരിക്കും-പോൾ ആവതു ചെയ്തീടേ'ണം." || 59 ||
എന്നതു കേട്ടു പറഞ്ഞീടിനാൻ ക്ഷപണകൻ:-
"ധന്യനായു'ള്ള-ഭവാൻ ഖേദിച്ചീട'രുതേ'തും! || 60 ||
വല്ലതും ഒരു-കഴിവു'ണ്ടാക്കീടുവൻ" എന്നു
ചൊല്ലി'യ-'ക്കാൎയ്യം പിന്നെ ചാണക്യനോടും ചൊല്ലി, || 61 ||
ഘോരമായു'ള്ളൊ-'ർ-ആഭിചാര-കൎമ്മവും അവൻ
ആരംഭിച്ചിതു, കാട്ടിൽ ഇരുന്നു, നിഗൂഢമായ് || 62 ||
അഗ്നിയെ ജ്വലിപ്പിച്ചു മാന്ത്രിക-ശ്രേഷ്ഠൻ-അവൻ
നഗ്നനായി'രുന്നൊ'രു-ഹോമവും തുടങ്ങിനാൻ. || 63 ||
ഹോമ-കുണ്ഡത്തിൽനിന്ന'ങ്ങു'ണ്ടായിത'തു-നേരം
കാമ-രൂപിണി'യായൊ-'ർ-ആയതാ-വിലോചനാ; || 64 ||
(ജാനകീ-ദേവീ പണ്ടു വഹ്നിയിൽ വീണ-നേരം
മാനമോട'തിങ്കൽനിന്നു'ത്ഥിത'യായ-പോലെ.) || 65 ||
ധന്യ-ശീല'യായ് അതിസുന്ദരാംഗി'യാം-വിഷ-
-കന്യകാ-തന്നെ ക്ഷപണേശ്വരനതു-നേരം || 66 ||
മന്ത്രി-വീരന്റെ കയ്യിൽ എത്രയും നിഗൂഢമായ്
മാന്ത്രിക-വരൻ കൊടുത്തി'ങ്ങിനെ-ചൊല്ലീടിനാൻ:- || 67 ||
"മാനിനീ-മണി'യായൊ-'ർ-ഇവളെ ചുംബിക്കും-പോൾ
ഊനം എന്നിയെ മരണത്തെയും ലഭിച്ചീടും. || 68 ||
ഏകനെ ആചുംബനം ചെയ്തു കൊന്നീടും ഇവൾ;
പോകയും ചെയ്യും, പിന്നെ കാൺ്കയും ഇല്ലതാനും!" || 69 ||
രാക്ഷസൻ അതു കേട്ടു കന്യകാ-രത്നത്തെയും
സൂക്ഷിച്ചു വെച്ചു കൊണ്ടാൻ എത്രയും സന്തോഷത്താൽ. || 70 ||
മ്ലേഛ്ശ-രാജനെ'ക്കൂടെ മറച്ചാൻ അവൻ ഇതു,
നിശ്ചയ-മതി'യല്ലെ'ന്നു'റച്ചു ശങ്കിക്കയാൽ || 71 ||

7

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/69&oldid=181918" എന്ന താളിൽനിന്ന് ശേഖരിച്ചത്