താൾ:CiXIV139.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

48 മൂന്നാം പാദം.

മന്ദം എന്നിയെ നന്ദ-ഭൂപനേ ചെന്നു കണ്ടു
വന്ദിച്ചു ലന്ത-‘പ്പഴം കാഴ്ചയും വെച്ചു ചൊന്നാർ:- || 42 ||
“നിന്തിരുവടിക്കി’തു ഭക്ഷിപ്പാൻ ലന്ത-‘പ്പഴം
ചന്തമൊട’മാത്യൻ-താൻ തന്നു വിട്ടി’രിക്കുന്നു.” || 43 ||
എന്നതു കേട്ടു നന്ദൻ പ്രീതി പൂണ്ടെ’ടുത്തു’ടൻ
തിന്നതു-നേരം ചത്തു വീണിതു, നന്ദ-ഭൂപൻ. || 44 ||
താപസ-ദത്തമായ-ബദരീ-ഫലം തിന്നു
താപം ഉണ്ടായീലേ’തും മൌൎയ്യനും അതു-കാലം. || 45 ||
സൎവ്വാൎത്ഥസിദ്ധി സിദ്ധിപെട്ടുപോയെ’ന്ന-വാൎത്താ
സൎവ്വരും പറഞ്ഞു കേട്ടീടിനാൻ അമാത്യനും. || 46 ||
ബന്ധു-ശൈഥില്യം ശങ്കകൊണ്ടു താൻ അ-‘പ്പോഴ’തി(നെ)
നെ’ന്തു കാരണം എന്നു മിണ്ടാതെ വാണീടിനാൻ. || 47 ||
സൎവ്വാൎത്ഥസിദ്ധി മരിച്ചീടിനോ-’ർ-അനന്തരം,
സൎവ്വ-കാംക്ഷിതങ്ങളും നിഷ്ഫലമായെ’ങ്കിലും, || 48 ||
രാക്ഷസാമാത്യൻ ചന്ദ്രഗുപ്തനെ കൊന്നീടുവാൻ
രൂക്ഷനായ് പ്രയത്നങ്ങൾ പിന്നെയും ചെയ്തീടിനാൻ. || 49 ||
മൌൎയ്യനെ ‘സ്സേവിച്ചി’രുന്നീടിന-കാലം, അവൻ
ആരുമേ അറിയാതെ പൎവ്വത-രാജനെയും || 50 ||
സേവിച്ചു തുടങ്ങിനാൻ. അ-‘ക്കാലം പൎവ്വതേശൻ-
-ഭാവത്തെ‘യറിഞ്ഞു, മൌൎയ്യാത്മജൻ-തന്നെ കൊൽവാൻ || 51 ||
സന്തതം ഉപായവും ചിന്തിച്ചു ചിന്തിച്ച’കം-
-വെന്തു വെന്തി’രുന്നിതു, മന്ത്രിയും, അതു-കാലം.|| 52 ||
(ചിത്രം എത്രയും, പാൎത്താൽ! പൂൎവ്വ-വൈരത്തിനു'ള്ള-
-ശക്തി എന്നു’ള്ളതാ’ൎക്കും പോകയും ഇല്ല, നൂനം.) || 53 ||
ശത്രു'വാം-പൎവ്വതകൻ രാക്ഷസാമാത്യന'പ്പോൾ
എത്രയും പ്രീതനായി വന്നിതെ’ന്ന’റിഞ്ഞാലും! || 54 ||
“വല്ലതും ചെയ്തു ചന്ദ്രഗുപ്തനെ വധിച്ചു ഞാൻ
വല്ലഭമോടു രാജ്യം നിങ്ങൾക്കു തന്നീടുവൻ!” || 55 ||
എന്നു പൎവ്വതനോടും തൽ-പുത്രനോടും പുനർ
ഉന്നതനായു’ള്ള-തൽ-ഭ്രാതാവിനോടും നന്നായ് || 56 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/68&oldid=181917" എന്ന താളിൽനിന്ന് ശേഖരിച്ചത്