താൾ:CiXIV139.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂന്നാം പാദം. 47

“വ്യാജത്താൽ എന്നാ’കിലും ആശ്രയിച്ചവർകളെ
രാജാക്കന്മാൎക്കു പരിപാലിച്ചാലെ മതിയാവു. || 28 ||
എന്ത’തിൻ-പ്രയോഗം എന്നു’ള്ളതും അറിഞ്ഞീടാം;
ചന്തമായ് പറഞ്ഞ’നുസരിച്ചു വെക്കേ’ണം നാം.” || 29 ||
ഇങ്ങിനെ ചാണക്യനും മൌൎയ്യനും പല-തരം
തങ്ങളിൽ നിരൂപിച്ചു കൈക്കൊണ്ടാർ അവനെയും. || 30 ||
കേവലം ചതിപ്പാനായ് രാക്ഷസൻ അതു-കാലം
ഈ-വണ്ണം മൌൎയ്യൻ-തന്റെ മന്ത്രി‘യായ് വാണീടിനാൻ. || 31 ||


കാനനത്തിങ്കൽ മരുവീടുന്ന-നൃപൻ-തന്റെ
മാനസത്തോടുകൂടി മൌൎയ്യനെ‘യൊടുക്കുവാൻ || 32 ||
ഗാഢ-മത്സരം ഉള്ളിൽ വെച്ചുകൊണ്ട’മാത്യനും
ഗൂഢമായ് ചിലരെയും കല്പിച്ചാൻ, അതു-കാലം ||33 ||
ഹസ്തിപൻ, ശില്പി, വൈദ്യൻ, എന്നിവർ മറ്റും ചില-
-ശസ്ത്രദന്മാരും, വിഷം കൊടുക്കുന്നവൎകളും: || 34 ||
രാക്ഷസ-പ്രയുക്തന്മാരാം-ഇവൎക്കൊ'രുത്തൎക്കും
തൽക്ഷണം ചന്ദ്രഗുപ്തനെ കുലചെയ്തീടുവാൻ || 35 ||
ഒന്നുമെ ഒരു-പഴുതു’ണ്ടായീല,’തുകൊണ്ടു
ധന്യരിൽ മുമ്പൻ ചന്ദ്രഗുപ്തൻ എന്ന’റിഞ്ഞാലും! || 36 ||


വൃദ്ധനായിരിക്കുന്ന-സൎവ്വാൎത്ഥസിദ്ധി‘യ‘'പ്പോൾ
എത്രയും വിശ്വാസം ഏറീടുന്ന-ചാരന്മാരെ || 37 ||
താപസ-വേഷം ധരിപ്പിച്ച,’വരുടെ കയ്യിൽ
പാപ-മാനസൻ ഒരു-ബദരീ-ഫലം നന്നായ് || 38 ||
ഘോരമായു’ള്ള-വിഷ-നീര-’തിൽ ഇട്ടു മുക്കി
മൌൎയ്യനു കൊടുക്കെ’ന്നു ചൊല്ലി‘യങ്ങ’യച്ചിതു. || 39 ||
ചാണക്യൻ-തന്റെ ചാരന്മാർ അതു ധരിച്ചു’ടൻ
ഊനം എന്നിയെ, വഴിയിന്ന’വർ ഉറങ്ങും-പോൾ || 40 ||
മറ്റൊ’രു-ലന്ത-‘പ്പഴം അവിടെ വെച്ചു, തങ്ങൾ
തെറ്റന്നു വിഷ-മയമായതും എടുത്തു’ടൻ || 41 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/67&oldid=181916" എന്ന താളിൽനിന്ന് ശേഖരിച്ചത്