താൾ:CiXIV139.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

46 മൂന്നാം പാദം.

ഉത്തമ-മന്ത്രി-മന്ത്ര-മണ്ഡപം-അകം പൂകീ(ട്ടി)
ട്ടി’ത്തരം ഓരോ-തരം ചിന്തിച്ചു തുടങ്ങിനാൻ:- || 13 ||
—ശക്തി‘യേറീടും-നൃപ-വീരന്മാർ മരിക്കയാൽ
യുദ്ധത്തിന്ന’വർകളോടാ’വതി’ല്ലി’നി‘യേതും. || 14 ||
വഞ്ചിച്ചു ചന്ദ്രഗുപ്തൻ-തന്നെ നാം ഇതു-കാലം
പഞ്ചത്വം വരുത്തുവാൻ യത്നവും ചെയ്തീടേ’ണം— || 15 ||
സൎവ്വരും ആയ് ചിന്തിച്ചി’ങ്ങിനെ-കല്പിച്ച’വൻ
സൎവ്വാൎത്ഥസിദ്ധി‘യാകും-വൃദ്ധനെ വനത്തിങ്കൽ || 16 ||
ആരുമെ‘യറിയാതെ രക്ഷിച്ചു, മന്ത്രി-മുഖ്യൻ
ധൈൎയ്യം ഉൾക്കൊണ്ടു, ചന്ദ്രഗുപ്തനെ ചെന്നു കണ്ടാൻ || 17 ||
മാന-ശോകാദികളും ഒക്കവെ മറച്ച’വൻ
ദീനനായ് മൌൎയ്യൻ-തന്നോടി’ങ്ങിനെ-ചൊല്ലീടിനാൻ:- || 18 ||
“നന്ദനാം-മഹീപതി-തനിക്കും പുത്രന്മാൎക്കും
മന്ത്രി‘യായി’ത്ര-നാളും വാണു ഞാൻ അറിക നീ || 19 ||
ഇ-‘ക്കാലം ഭവാൻ-തന്റെ മന്ത്രിയായി’രിപ്പതി(നു)
നു’ൾക്കാമ്പിൽ കല്പിച്ചു വന്നീടിനേൻ, കൃപാ-നിധെ! || 20 ||
അന്ന’ന്നു രാജ്യ-പരിപാലനം ചെയ്തീടുന്ന-
-മന്നവന്മാരെ സേവിച്ചീടുകെ’ന്നതെ‘യുള്ളു. || 21 ||
നന്ദ-വംശത്തിൽ (അല്ലൊ?) നിന്നുടെ ജനനവും,
എന്നതു നിരൂപിച്ചാൽ, സംശയം ഇല്ലേ’തുമെ || 22 ||
അന്യ-വംശത്തിൽ ഉള്ള-പൎവ്വത-രാജാവിനെ
ചെന്നു സേവിക്കെ’ന്നതും എത്രയും മടിതന്നെ || 23 ||
സ്നേഹമൊ നമ്മിൽ ഉള്ളതി’ന്നു’ണ്ടായതും അല്ല
മോഹം കൊണ്ടോ’രോന്നേ’വം വന്നുപോക’ത്രെ നൂനം || 24 ||
എന്നെ ഇന്നു’പേക്ഷിക്കേ’ന്നു’ള്ളതും ഭവാനി’പ്പോൾ
ഒന്നുമെ നിരൂപിച്ചാൽ ചെയ്കയും അരുതെ’ല്ലൊ?” || 25 ||
രാക്ഷസാമാത്യൻ ഏവം കിഴിഞ്ഞു പറഞ്ഞ-‘പ്പോൾ,
സാക്ഷാൽ ഇന്നി'തു നേർ അല്ലെ’ന്നു കല്പിച്ചു മൌൎയ്യൻ; || 26 ||
ചെന്നു’ടൻ ചാണക്യനോടി’ക്കഥാ പറഞ്ഞ-‘പ്പോൾ,
മന്നിട-സുര-വരൻ ഇങ്ങിനെ-ചൊല്ലീടിനാൻ:- || 27 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/66&oldid=181915" എന്ന താളിൽനിന്ന് ശേഖരിച്ചത്