താൾ:CiXIV139.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂന്നാം പാദം.


പാൽ ഓലും-മൊഴിയാളെ! ശാരികെ! മനോഹരെ!
മാലോകൎക്കിതം ഉള്ള-നിന്നുടെ വചനങ്ങൾ || 1 ||
ഓരോരോ-തരം അതിചിത്രമായ് കേൾക്കും-തോറും
പാരാതെ വളരുന്നു, കൌതുകം, ഇനിക്കു’ള്ളിൽ || 2 ||
ദാഹവും തളൎച്ചയും തീൎത്തു’ടൻ തെളിഞ്ഞു, നീ
മോഹനമായ-കഥാ-ശേഷവും പറകെ’ടൊ! || 3 ||
വീരനായോ-’രു-മന്ത്രി-രാക്ഷസൻ അതു-കാലം
ധീരതെയോടു ചെയ്തതെ’ന്ത’ന്നു പറക നീ. || 4 ||
എന്നതു കേട്ടു കിളി-‘പ്പൈതലും ചൊല്ലീടിനാൾ :-
“ഇന്ന’തു പറവതിനെ’ത്രയും പണി അത്രെ! || 5 ||
വൈഷമ്യം കഥക്കി’തിന്മേൽ ഏടം ഉണ്ടാകയാൽ.
വൈഷമ്യം പറഞ്ഞു-കൊൾവാൻ ഉണ്ട’റിഞ്ഞാലും || 6 ||
ഒട്ടുമെ തിരിക‘യില്ലെ’ന്നതു വരും എന്നാൽ,
ഒട്ടു ഞാൻ അറിഞ്ഞേ’ടം പറയാം വിരവോടെ. || 7 ||
നിരസന്മാൎക്കു തിരിഞ്ഞീടുവാൻ പണി തുലോം!
പാരതിൽ സരസന്മാൎക്ക’റിയാം അല്ലൊ താനും? || 8 ||
വാക്കിനു സാമൎത്ഥ്യം ഇല്ലെ’ന്നു വന്നാലും പിന്നെ
കേൾക്കയിൽ ചിലൎക്കി'പ്പോൾ ആഗ്രഹം ഉണ്ടെ’ന്നാ’കിൽ || 9 ||
ചൊല്ലുവാൻ ഇളക്കരുതെ'ല്ലൊ ഞാൻ അറിഞ്ഞേ’ടം
ചൊല്ലുവൻ ചുരുക്കമായെ;’ങ്കിലൊ കേട്ടുകൊൾവിൻ!: || 10 ||


ബുദ്ധിമാനായീടുന്ന-രാക്ഷസൻ അതു-കാലം
വൃദ്ധനായ് വനം വാഴും-നന്ദരാജനെ കണ്ടു:- || 11 ||
—വൎദ്ധിപ്പിച്ചീടുന്നു’ണ്ടി’ക്കുലം ഇനിയും ഞാൻ!—
ഇത്തരം നിരൂപിച്ചു മിത്രങ്ങളോടുംകൂടി || 12 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/65&oldid=181914" എന്ന താളിൽനിന്ന് ശേഖരിച്ചത്