താൾ:CiXIV139.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

44 രണ്ടാം പാദം.

ഒന്നുകൊണ്ടും കഴിവി’ല്ലെ’ന്നു’റക്കും-പോൾ
വന്നി'വൻ കാക്കൽ വീണീടും, അല്ലൊ ദൃഢം? || 371 ||
ഇത്ഥം നിരൂപിച്ചു’റച്ചു ചാണക്യനും
നിത്യവും മൌൎയ്യനോടെ’ങ്ങും പിരിയാതെ || 372 ||
സത്യ-വ്രതൻ നിജ-സത്യവും സാധിച്ചു
ചിത്തം ഉറപ്പിച്ചി’രുന്നാൻ, അതു-കാലം || 373 ||
ഇത്ഥം ഉരചെയ്തു തത്തയും അത്തൽ തീ(ൎത്തി)
ൎത്തി'ത്തരം ഞാൻ ഇനി നാളയും ചൊല്ലുവെൻ; || 374 ||
ആത്ത-മോദം പറഞ്ഞെ’ല്ലാവരോടും അ(ങ്ങാ)
ങ്ങാ’സ്ഥ‘യായ് പാലും നുകൎന്നി’രുന്നീടിനാൾ. || 375 ||


ഇതി മുദ്രരാക്ഷസെ നവ-നന്ദ-വധം
സമാപ്തം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/64&oldid=181913" എന്ന താളിൽനിന്ന് ശേഖരിച്ചത്