താൾ:CiXIV139.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാം പാദം. 43

പൎവ്വത-രാജനെ വിശ്വാസം ഇല്ലാഞ്ഞു
ദിവ്യമാം-പുഷ്പപുരത്തിൽ ഇരുത്തീല. || 356 ||
ഓൎത്തു കണ്ടാൻ, അഥ, ചാണക്യനും, പിന്നെ:-
—പാൎത്താൽ ഇവൻ-മ്ലേഛ്ശ-നാഥൻ-മഹാബലൻ, || 357 ||
കാലം കുറഞ്ഞോ-’ന്നു ചെല്ലുന്ന-നേരത്തു.
ശീല-ഗുണം ഉള്ള-നമ്മുടെ മൌൎയ്യനെ || 358 ||
ബാധിക്കും; എന്നാൽ ഇവനെയും കൂട ഞാൻ
നീതി-ബലം കൊണ്ടു കൊന്നൊ’ടുക്കീടുവൻ. || 359 ||
മന്ത്രി-കുലോത്തമനാകുന്ന-രാക്ഷസൻ
ഹന്തവ്യൻ അല്ലൊ’ന്നുകൊണ്ടും നിരൂപിച്ചാൽ, || 360 ||
നല്ല-നയം ഉള്ള-മന്ത്രി-ജനം ഇന്നു
ദുൎല്ലഭന്മാർ; അതിനി‘ല്ലൊ’രു-സംശയം; || 361 ||
മന്ദം ഇവനെ ഞാൻ ഏതു ചെയ്തെ'ങ്കിലും
ചന്ദ്രഗുപ്തൻ-തന്റെ മന്ത്രി-‘യാക്കീടുവൻ. || 362 ||
നന്ദ-കുലത്തിൽ ഒരുത്തൻ ഉണ്ടെ’ന്നാ’കിൽ
എന്നും അതിനെ’ളുത’ല്ലെ’ന്നു നിൎണ്ണയം; || 363 ||
എന്നതുകൊണ്ടി’ഹ സൎവ്വാൎത്ഥസിദ്ധിയെ
കൊന്നു കളഞ്ഞാൽ, മനോരഥം സാധിക്കും. || 364 ||
അല്ലെ’ങ്കിൽ ഉണ്ടൊ’രു-വൈഷമ്യം; ഇന്ന'വൻ
നല്ലനാം-രാക്ഷസനോടും ഒരുമിച്ചു || 365 ||
വല്ല-പ്രകാരവും മൌൎയ്യ-തനയനെ
കൊല്ലും; പുനർ അവൻ എന്നെയും കൊന്നീടും || 366 ||
വല്ലതുചെയ്തും അ-‘സ്സൎവ്വാൎത്ഥസിദ്ധിയെ
കൊല്ലുകെ‘യുള്ളു; അതിനി’ല്ല സംശയം! || 367 ||
പിന്നെയും മന്ത്രി-പ്രവരനാം-രാക്ഷസൻ
എന്നും അടങ്ങുക‘യില്ലെ’ന്നു നിൎണ്ണയം! || 368 ||
മറ്റൊ’രു-രാജാവിനെ ചെന്നു സേവിച്ചു
തെറ്റന്നി’വിടെ പടക്കു വരും; എന്നാൽ, || 369 ||
വല്ലതുകൊണ്ടും തടുത്തു നിൎത്തീടുവൻ,
അല്ലാതെ എന്തി’വൻ ചെയ്യുന്നതു, പിന്നെ? || 370 ||

6*

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/63&oldid=181912" എന്ന താളിൽനിന്ന് ശേഖരിച്ചത്