താൾ:CiXIV139.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

42 രണ്ടാം പാദം.

ദുഷ്ടരായു’ള്ളൊ-’രു-മന്ത്രികൾ മന്ത്രിച്ച-
-മന്ത്ര-ഫലം ഇതു കാണായതെ’ല്ലാൎക്കും. || 341 ||
ദുൎമ്മന്ത്രികൾ ഉള്ള-ഭൂമി-പാലന്മാൎക്കു
കൎമ്മം ഈ-വണ്ണം അകപ്പെടും, കേവലം. || 342 ||
ഒന്നുകിൽ ശത്രുക്കളെ‘ക്കുലചെയ്തി’നി
നന്നായി ഞങ്ങളെ രക്ഷിച്ചു കൊള്ളേ’ണം; ||343 ||
അല്ലായ്കിൽ ഇ-‘പ്പോൾ ഒഴിച്ചു പുറപ്പെട്ടു
വല്ലേടവും പോയി’രുന്നു കൊണ്ടീടെ’ണം.” || 344 ||
പൌര-ജനങ്ങൾ ഈ-വണ്ണം പറയുന്ന-
-ഘോര-വചനങ്ങൾ കേട്ടു മഹീപതി, || 345 ||
മന്ത്രി‘യായു’ള്ളോ-’രു-രാക്ഷസൻ-താനുമായ്
ചിന്തിച്ചു’ദയങ്ങൾ കാംക്ഷിച്ചു പിന്നെയും || 346 ||
രാക്ഷസനോടു കൂടെ പുറപ്പെട്ടു’ടൻ,
അ-ക്ഷിതി-പാലൻ തപോവനം പുക്കിതു. || 347 ||
ചാണക്യന’പ്പോൾ ജയം വന്നതു മൂലം
മാനിച്ചു പൌര-ജനത്തോടു ചൊല്ലിനാൻ:- || 348 ||
“ആൎത്തു നിലവിളിച്ചീടെ’ണം എല്ലാരും;
ആത്ത-മോദം പുരത്തിങ്കൽ പ്രവേശിപ്പാൻ.” || 349 ||
താപം ഉൾക്കൊണ്ട'വർ ചാണക്യ-കല്പിതം
ആവതി’ല്ലെ’ന്നു കല്പിച്ചു ചെയ്തീടിനാർ. || 350 ||
രാക്ഷസനെ ഭയപ്പെട്ടു പുനർ അവർ
തൽക്ഷണെ ചാണക്യൻ എന്ന-ഭയം കൊണ്ടും || 351 ||
തത്സമയത്തിങ്കൽ വേണ്ടുന്ന-കാൎയ്യങ്ങൾ
ഉത്സാഹം ഇല്ലാതെ ചെയ്താർ, അഖിലവും. || 352 ||
ആൎത്തു വിളിച്ചു ജയിച്ചു പറ‘യടി(ച്ചാ)
ച്ചാ'ത്ത-മോദം പുരി പുക്കാർ, അവർകളും, || 353 ||
പൎവ്വത-രാജനെയും മൌൎയ്യനെയും അ(ങ്ങു)
ങ്ങു’ൎവ്വരാ-ദേവ-കുലോത്തമൻ ചാണക്യൻ || 354 ||
നല്ലോ-’രു-മന്ദിരത്തിങ്കൽ ഇരുത്തിനാൻ;
ചൊല്ലാ’വത’ല്ല’വൻ-കാഴ്ചകൾ-ഓരോന്നെ. || 355 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/62&oldid=181911" എന്ന താളിൽനിന്ന് ശേഖരിച്ചത്