താൾ:CiXIV139.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാം പാദം. 41

ചെന്നു’ടൻ പുഷ്പപുരിയെ‘ച്ചുഴലവും
സന്നാഹം ഉൾക്കൊണ്ടു നന്നായ് വളഞ്ഞുതെ. || 326 ||
മാനി‘യായു’ള്ളൊ-’രു-രാക്ഷസൻ അ-‘ന്നേരം
സേനാ-ബലം കുറഞ്ഞീടുക കൊണ്ട’വൻ || 327 ||
പോരിനായ് പിന്നെ പുറപ്പെട്ടതും ഇല്ല;
ധീരനായ് അന്തഃപുരെ മരുവീടിനാൻ. || 328 ||
ചുറ്റും വളഞ്ഞി’രിക്കുന്ന-രിപുക്കളും
അറ്റം ഇല്ലാത-കവൎച്ച തുടങ്ങിനാർ. || 329 ||
മുറ്റും പൊറുതി‘യില്ലാഞ്ഞു, പ്രജകളും
തെറ്റന്നു ചാണക്യനോടു കൊല്ലീടിനാർ:- || 330 ||
“ഇ-‘പ്പോൾ അരാജകമായ-പുരം-ഇതു!
കെല്പൊടു രക്ഷിച്ചു-കൊൾക ഭവാൻ ഇനി.” || 331 ||
ഇത്ഥം പ്രജകൾ പറഞ്ഞതു കേട്ടതി(ന്നു)
ന്നു’ത്തരമായു’രചെയ്തു ചാണക്യനും :- || 332 ||
"ശത്രുവായു'ള്ളോ-'രു-രാക്ഷസാമാത്യനും,
വൃദ്ധനായു’ള്ളോ-’രു-സൎവ്വൎത്ഥസിദ്ധിയും, || 333 ||
അന്തഃപുരത്തിങ്കൽ ഉണ്ട’തുകൊണ്ടി’ഹ
സന്തതം നിങ്ങൾക്കു’പദ്രമാകുന്നതും || 334 ||
ശക്തി ഉണ്ടെ’ങ്കിൽ പുറത്തു പുറപ്പെട്ടു
യുദ്ധം വിരവോടു ചെയ്തു മരി‘ക്കെ’ണം || 335 ||
ചാക്കു ഭയപ്പെട്ടി’രിക്കുന്നു‘വെങ്കിലൊ,
ശീഘ്രം ഒഴിഞ്ഞു പുറത്തു പോയീടെ’ണം ||336 ||
ചാകിലും പോകിലും ഇങ്ങ’തു സമ്മതം;
ആകവെ പിന്നെ ഞാൻ രക്ഷിച്ചു-കൊള്ളുവൻ.” || 337 ||
പൌര-ജനം അതു കേട്ട’ങ്ങ’കത്തു ചെ(ന്നോ)
ന്നോ’രോ-തരം പറഞ്ഞീടിനാർ ഇങ്ങിനെ:- || 338 ||
“മക്കളും ഉറ്റവരായ-ജനങ്ങളും
ഒക്കവെ ചത്തി’നിശേഷം ഉള്ളോർകൾക്കു || 339 ||
നാട്ടിൽ പൊറുതി‘യില്ലാതെ ചമഞ്ഞിതു
കാട്ടിയ-ദുൎന്നയം കൊണ്ടുതന്നെ, ദൃഢം. || 340 ||

6

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/61&oldid=181910" എന്ന താളിൽനിന്ന് ശേഖരിച്ചത്