താൾ:CiXIV139.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

40 രണ്ടാം പാദം.

പേടിയോടോ’ടിനാർ ശേഷിച്ചവർകളും,
കൂടെ അങ്ങോ’ടി അണഞ്ഞാർ അരികളും || 311 ||
വമ്പട കേട്ടു മണ്ടുന്നോ-’രു-ഘോഷവും,
വമ്പു’ള്ള-’രികൾ നിലവിളി-ഘോഷവും || 312 ||
കേട്ടു കേട്ടാ’കുലപ്പെട്ടു ഭയം പൂണ്ടു,
പെട്ടന്ന’വിടേക്കു വന്നിതു, രാക്ഷസൻ; || 313 ||
പാർ-അതിൽ വീണു കിടക്കുന്നതു കണ്ടു
ചോര‘യണിഞ്ഞ-നൃപന്മാരെയും അവൻ, || 314 ||
ഇങ്ങിനെ കണ്ട-’തു-നേരം അവന’കം
തിങ്ങിന-ശോകേന കണ്ണു-നീരും വാൎത്തു || 315 ||
അന്ത:പുരം പുക്കു സൎവ്വാൎത്ഥസിദ്ധിയെ
വന്ദിച്ച’വനോട’തെ’ല്ലാം അറിയിച്ചാൻ. || 316 ||
മക്കൾ മരിച്ചതു കേട്ടു മഹീപതി
ദുഃഖം മുഴുത്തു മറിഞ്ഞു വീണീടിനാൻ. || 317 ||
മന്നനെ ചെന്നു പിടിച്ചിതു, രാക്ഷസൻ;
പിന്നെ ഉണൎന്നു വിലാപം തുടങ്ങിനാൻ:- || 318 ||
“അയ്യൊ! ചതിച്ചിതൊ, വൃദ്ധനാം-എന്നയും
മെയ്യ’ഴകു’ള്ള-കുമാരന്മാരെ! നിങ്ങൾ? || 319 ||
നിങ്ങളെ വാഴിച്ചു പോവാൻ ഇരുന്ന-ഞാൻ
ഇങ്ങി’രുന്നേൻ, ഇതു കാണ്മതിന്നായ’ഹോ! ||320 ||
ഉണ്ണികളെ! നിങ്ങളോടു പിരിഞ്ഞു ഞാൻ
ഇന്നു മഹീ-തലെ വാഴുന്നതെ’ങ്ങിനെ? || 321 ||
മന്നിടം രക്ഷിപ്പതിനു ഞാൻ നിങ്ങളെ
മന്നവന്മാരായി വാഴിച്ചു, കാനനം || 322 ||
പുക്കു ഗതി വരുത്തീടുകെ’ന്നു’ള്ളതും
ഒക്കവെ നിങ്ങൾ കഴിച്ചിതൊ, ദൈവമെ.” || 323 ||
എന്നു പറഞ്ഞു കരയുന്ന-മന്നനെ
ചെന്നു പറഞ്ഞ’ടക്കീടിനാൻ, മന്ത്രിയും || 324 ||
ചാണക്യ-ശാസനം കൈക്കൊണ്ടു പിന്നെയും
ചേണാൎന്ന-പൎവ്വത-രാജൻ പടയുമായ് || 325 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/60&oldid=181909" എന്ന താളിൽനിന്ന് ശേഖരിച്ചത്