താൾ:CiXIV139.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാം പാദം. 37

ച്ചു’ള്ളം തെളിഞ്ഞു’ള്ള-കാഴ്ച-‘പ്പടകളും || 266 ||
ശംഖ-മൃദംഗാ-പടഹാദി-വാദ്യവും,
ശങ്കാ വെടിഞ്ഞ’ഥ രാജ-പ്രവരരും, || 267 ||
ചിത്തം ഉറപ്പിച്ചൊ’രുമിച്ചു ചെന്നു’ടൻ
ഉത്തര-ഗോപുരത്തൂടെ പുറപ്പെട്ടാർ, || 268 ||
പൎവ്വത-രാജ-‘പ്പടയോടു കൂടവെ
ഗൎവ്വം നടിച്ചു’ടൻ ഏറ്റാർ, അവർകളും || 269 ||
യുദ്ധത്തിനായ് കൊണ്ടു മന്ത്രി-പ്രവരനെ
ബദ്ധ-സന്നദ്ധനായ് ക്കണ്ടാ-’രു-മൌൎയ്യനും || 270 ||
താണു തൊഴുതു നിവിരെ വിളിച്ച’വൻ
മാനമോടേ’വം മൊഴി പറഞ്ഞീടിനാൻ:- || 271 ||
“മന്ത്രീ-കുലോത്തമ! കേൾക്കാ മഹാമതെ!
മന്ത്ര-ശാലാന്തരാളങ്ങളിൽ ഇട്ടു നീ || 272 ||
പട്ടിണിയിട്ടു കൊല്ലിച്ചീ’ലയൊ? ചൊല്ലു;
കഷ്ടം! ഭവാൻ ചെയ്ത-ദുൎന്നയം ഒക്കയും || 273 ||
രാജ-പുത്രത്വം ഉണ്ടാകയാൽ ഞങ്ങൾക്കു
രാജ്യൈകദേശം അവകാശം ഉണ്ടെ’ടൊ! || 274 ||
ന്യായമായു’ള്ള’വകാശം തരായ്കിൽ, ഇ(ന്നാ)
ന്നാ’ൎയ്യ-മതെ! ശമിപ്പിക്കാം, മഹാരണെ.” || 275 ||
ഇത്ഥം ഉരചെയ്ത-മൌൎയ്യനോട'ന്നേരം
ക്രുദ്ധനായ് രാക്ഷസൻ-താനും ഉരചെയ്തു:- || 276 ||
“പാപ-മതി‘യായ-നിന്നുടെ ദുൎന്നയം
കേവലം ഞാൻ ഇങ്ങ’റിഞ്ഞി’രിക്കുന്നിതും. || 277 ||
പോരും ഇനി പരുഷങ്ങൾ പറഞ്ഞതും;
പോരിനു നേരെ വരികാ, വിരവിൽ നീ.” || 278 ||
വൻപനാം-രാക്ഷസൻ ചൊന്നതു കേട്ട’വൻ
മുമ്പിൽ പറഞ്ഞതു പിന്നെയും ചൊല്ലിനാൻ:- || 279 ||
“ഇന്ന’വകാശം തരികെ” ’ന്നു മൌൎയ്യനും;
“വന്നു നീ പോർ ചെയ്ക” ‘യെന്നു മന്ത്രീന്ദ്രനും. || 280 ||
എന്നി’ങ്ങിനെ-വിവാദിച്ചു തന്നെ അവർ

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/57&oldid=181906" എന്ന താളിൽനിന്ന് ശേഖരിച്ചത്