താൾ:CiXIV139.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

38 രണ്ടാം പാദം.

നിന്നാർ, കലഹം തുടരാതി’രുവരും || 281 ||
പൎവ്വത-നന്ദ-ബലൌഘങ്ങൾ തങ്ങളിൽ
ഉൎവ്വീ കുലുങ്ങും-പടി പൊഴിഞ്ഞു ശരം. || 282 ||
വൻപട രണ്ടു-പുറത്തും അടുത്ത’തി-
-കമ്പം അകന്നു പോർ ചെയ്യുന്നതു-നേരം || 283 ||
അഭ്യാസം ഉള്ള-ജനങ്ങൾ അണഞ്ഞു’ടൻ
പില്പാടു വാങ്ങാതെ വെട്ടി നടക്കയും, || 284 ||
ധൃഷ്ടരായ് ഉള്ളവർ വെട്ടു തടുക്കയും,
നിഷ്ഠൂരമായ് ചില-വാദം പറകയും, || 285 ||
ശൂരത‘യുള്ളവർ നേരിട്ട’ടുക്കയും,
വീര-ജനങ്ങൾ തിരിഞ്ഞു മരിക്കയും || 286 ||
ഭീരുക്കളായവർ പിൻപെട്ടു നിൽ്ക്കയും,
ഓരൊ-ജനങ്ങളെ വേറെ കുമക്കയും; || 287 ||
ചാണക്യ-ഭൂസുരൻ യുദ്ധം ഭരിക്കയും,
നാണയത്തിന്നു ചാപങ്ങൾ മുറിക്കയും || 288 ||
കാണികൾ തമ്മിൽ പറഞ്ഞു രസിക്കയും,
ആനകൾ ചത്തു മലച്ചു കിടക്കയും, || 289 ||
വെട്ടുകൾ കൊണ്ടു തലകൾ തെറിക്കയും,
തട്ടുകേടു’ണ്ടാകകൊണ്ടൊ’ട്ടൊ’ഴിക്കയും || 290 ||
തട്ടി അടുക്കയും, വെട്ടി മരിക്കയും,
ഒട്ടു തടുക്കയും പട്ടു കിടക്കയും, || 291 ||
കൂരമ്പു പേ-മഴ പോലെ ചൊരികയും,
ഘോരം പട‘യെന്നു കാണികൾ ചൊൽകയും, || 292 ||
രണ്ടു-പുറവും ഈ-വണ്ണം പൊരുത-’ള(വു)
വു’ണ്ടായ-സംഗരം എത്രെ ഭയങ്കരം! || 293 ||
നന്ദ-ഭൂപന്മാരുടെ പട മിക്കതും
അന്തകാവാസം ഗമിച്ചോ-’ർ-അനന്തരം; || 294 ||
വാളും പരിചയും കൈക്കൊണ്ടു മന്നവർ
ചീളന്നു തേരിന്നി’റങ്ങി അണഞ്ഞ,’വർ || 295 ||
പൎവ്വത-രാജ-‘പ്പെരുമ്പട-‘കൂട്ടത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/58&oldid=181907" എന്ന താളിൽനിന്ന് ശേഖരിച്ചത്