താൾ:CiXIV139.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാം പാദം. 35

തന്നു’ള്ളിൽ ഉള്ളോ-’രു-പേടി പൂണ്ടെ’ല്ലാരും || 236 ||
ഓരോരൊ-കാൎയ്യം ഉണ്ടെ'ന്നു പറഞ്ഞു’ടൻ
ഓരോരൊ-ദിക്കിൽ പുറപ്പെട്ടു പോയിനാർ. || 237 ||
ഘോര-തരമാം-പടയോടു കൂടവെ
ധീരതയോട’ഥ പൎവ്വത-രാജനും || 238 ||
അൎദ്ധ-രാത്രിക്കു’ടൻ ചന്ദ്രഗുപ്തൻ വാഴും-
-ഉത്തമ-ദേശത്തു ചെന്നാൻ, കനിവോടെ. || 239 ||
അ-‘പ്പോൾ ചണകാത്മജോക്തിയാൽ മൌൎയ്യനും
ശില്പമായ് പൈത്ര‌്യമാം-അൎത്ഥം പകുത്ത-’തിൽ || 240 ||
പാതിയും പൎവ്വത-രാജനു നൽകിനാൻ,
ചാതുൎയ്യമോടു ബന്ധുത്വം ഉണ്ടാക്കുവാൻ. || 241 ||
രാത്രിയും പിന്നെ കഴിഞ്ഞോ-’ർ-അനന്തരം
യാത്ര തുടങ്ങീതി’ളകി, പെരുമ്പട. || 242 ||
പൎവ്വത-രാജനും, ചാണക്യ-വിപ്രനും,
ഗൎവ്വം നടിച്ചോ-’രു-വൈരോധകാദിയും, || 243 ||
മ്ലേഛ്ശ-ഗണങ്ങളും, പാരസീകന്മാരും
ഉച്ചത്തിൽ ആമ്മാർ നിലവിളിച്ചൊ’ക്കവെ || 244 ||
പുഷ്പപുരിക്കു വടക്കും കിഴക്കുമായ്
കെല്പോടു ചെന്നു വളഞ്ഞാർ, അതു-നേരം || 245 ||
മൌൎയ്യ-തനയനും കാട്ടാള-രാജനും,
വീൎയ്യം ഏറീടും-കുതിര-‘പ്പടകളും, || 246 ||
മറ്റെ-‘പ്പുറമെ അടുത്തി'രു-ഭാഗവും
തെറ്റന്നു ചെന്നു വളഞ്ഞാർ, അതു-നേരം. || 247 ||
ശത്രുക്കൾ ചെന്നു വളഞ്ഞതു കേട്ട’ഥ,
ശക്തരായീടുന്ന-നന്ദ-രാജാക്കളും || 248 ||
യുദ്ധ-സന്നദ്ധരായ് വില്ലും ധരിച്ച’തി-
-ക്രുദ്ധരായ് സേനാ-പതികളെ‘യൊക്കവെ || 249 ||
ചെന്നു വിളിച്ച-’തു-നേരം ഒരുത്തരും
വന്നതും ഇല്ല, മരണ-ഭയത്തിനാൽ. || 250 ||
ഒട്ടു-ചിലർ ഉഴന്ന’ങ്ങും ഇങ്ങും പോയാർ;

5*

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/55&oldid=181904" എന്ന താളിൽനിന്ന് ശേഖരിച്ചത്