താൾ:CiXIV139.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

34 രണ്ടാം പാദം.

വെക്കം നടന്നു കുലുങ്ങി ധരിത്രിയും || 221 ||
നന്ദ-രാജ്യത്തിന്നു പോകുന്നതെ’ന്നതും
ഒന്നും അറിഞ്ഞീല’തിൽ ഉള്ള-’വർകളും. || 222 ||
ചാരത്തു നിൽക്കുന്നവൎക്ക'റിയാഞ്ഞതു
ദൂരത്തു നിൽക്കുന്നവൎക്ക’റിയാവതൊ? || 223 ||
ചാണക്യ-ചാരന്മാർ-പോക്കൽനിന്ന’ക്കഥാ
മാനസെ നന്നായ് ഗ്രഹിച്ചു, ക്ഷപണകൻ || 224 ||
ചെന്നു’ടൻ നന്ദ-സേനാധിപന്മാരോടു
ചൊന്നാൻ, രഹസ്യമായ് പ്രത്യേകം അ-‘ന്നേരം:- || 225 ||
“ആഷാഢ-കൃഷ്ണ-പക്ഷാദിക്കു’ഷസ്സിന്നു
(ഭോഷന്മാരെ!) കുജവാരെ രിപു-ജനം || 226 ||
കെൽപ്പോടു കൂടവെ വന്നു വളയും, ഈ-
-പുഷ്പപുരം; അതിനി‘ല്ലൊ’രു-സംശയം. || 227 ||
അന്നു പടക്കു പോയീടുന്നതാ’കിലൊ,
വന്നു-പോം മൃത്യു ഭവാനെ’ന്ന’റിഞ്ഞാലും || 228 ||
കാല-ദോഷം ഭവാനേ’റ‘യുണ്ടി'ക്കാലം;
ഏലാതെ നിന്നു-കൊൾവാൻ കരുതീടെ’ടോ! || 229 ||
ഇന്നി’നിക്കേ’ററവും സ്നേഹം ഉണ്ടാകയാൽ
വന്നു ഭവാനോടു ചൊന്നേൻ രഹസ്യമായ്; || 230 ||
ഒന്നും ഒരുത്തരോടും ഉരിയാടായ്ക!
നന്ന’ല്ല,’തിൽ ചില-ദോഷങ്ങൾ വന്നു-പോം, || 231 ||
മുമ്പിൽ ഇതു ഘോഷംകൊണ്ടു ‘വെന്നാ’കിലൊ;
വൻപട വന്നു വളയും അതു-നേരം || 232 ||
ഒന്നും ഉപായം ഇല്ലാതെ വലഞ്ഞു-പോം;
എന്നതുകൊണ്ടു ഞാൻ പിന്നെയും ചൊല്ലുന്നു.” || 233 ||
പ്രത്യേകം ഓരോ-ജനത്തോടു ഗൂഢമായ്
സത്യം ഇതെ’ന്നു പറഞ്ഞു ബോധിപ്പിച്ചാൻ || 234 ||
ലക്ഷണക്കാരൻ ഇവൻ പറയുന്നതു
സത്യമായ് തന്നെ വരും എന്ന’റിഞ്ഞ’വർ || 235 ||
അന്നു പടക്കു പോകേണ്ടി-വരും എന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/54&oldid=181903" എന്ന താളിൽനിന്ന് ശേഖരിച്ചത്