താൾ:CiXIV139.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാം പാദം. 33

തമ്പി'യായ് ഉള്ളൊ-’രു-വൈരോധകനോടും || 206 ||
തത്ര മലയകേതു-പ്രമുഖന്മാരാം-
-പുത്രരോടും, നിജ-മിത്ര-ജനത്തോടും, || 207 ||
ബുദ്ധിയേറീടും-അമാത്യ-ജനത്തോടും,
ചിത്തം ഓൎത്തേ’റ്റം വിചാരം തുടങ്ങിനാൻ:- || 208 ||
“നീതിമാൻ ഏറ്റം ഈ-ചാണക്യ-ഭൂസുരൻ
ഏതും അതിനി’ല്ല ഖില്ലെ'ന്ന’റിയേ’ണം || 209 ||
ശത്രു-ബലാബലവും അറിയുന്നവൻ;
അൎദ്ധ-രാജ്യം ലഭിച്ചീടും, ഇതു ചെയ്താൽ. || 210 ||
തുഛ്ശൻ അല്ലൊ, മുരാ-പുത്രൻ? അതുകൊണ്ടു
നിശ്ചയം അൎദ്ധം അല്ലാ’കവെ.” എന്നതും || 211 ||
മന്ത്രിച്ചു തമ്മിൽ ഈ-വണ്ണം വിചാരിച്ചു
മന്ത്രീ-പദം വിഷ്ണുഗുപ്തനു നൽകിനാൻ. || 212 ||
അന്യരാം-മ്ലേഛ്ശ-പതികളാം-പൎവ്വത-
-മന്നരേയും വശത്താക്കിനാൻ ചാണക്യൻ. || 213 ||
നന്ദ-രാജ്യത്തിനു കൂടുന്നിതു പട
എന്നു’ള്ളതാ’രും അറിയാതിരിപ്പാനായ് || 214 ||
മറ്റൊ’രു-ഭൂപനോടേ’ല്പതിനെ’ന്ന’വർ
തെറ്റന്നൊ’രു-ഘോഷവും നടത്തീടിനാർ. || 215 ||
വീരനായു’ള്ളൊ-’രു-പൎവ്വത-രാജനും,
ധീരനായു’ള്ളൊ-’രു-വൈരോധകൻ-താനും, || 216 ||
പുത്രനായു’ള്ള-മലയകേതു-താനും,
എത്രയും ഊക്കു’ള്ള-മന്ത്രീ-ജനങ്ങളും, || 217 ||
ബന്ധുക്കളും പഞ്ച-സേനാധിപന്മാരും,
സിന്ധു-നിവാസികളായ-ശകന്മാരും, || 218 ||
പാരസീകന്മാർ, യവന-ഗണങ്ങളും,
വീരരായീടുന്ന-ബന്ധു-ജനങ്ങളും, || 219 ||
ആന-തേർ-കാലാൾ-കുതിര-‘പ്പടകളും,
ആനക-ശംഖ-മൃദംഗാദി-വാദ്യവും, || 220 ||
ഒക്കവെ തിക്കി‘ത്തിരക്കീട്ടു തെക്കോട്ടു

5

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/53&oldid=181902" എന്ന താളിൽനിന്ന് ശേഖരിച്ചത്