താൾ:CiXIV139.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

32 രണ്ടാം പാദം.

ജീവിതവും നൽകി മിത്രം ആക്കീടിനാൻ. || 191 ||
പിന്നെയും താതനെ സ്നേഹം ഉള്ളോ-’ർകളെ
നന്നായ് വശീകരിച്ചീടിനാൻ, മൌൎയ്യനും. || 192 ||
ചാണക്യനും പുനർ ഇന്ദ്രശൎമ്മാവിനെ-
-താനെ പറഞ്ഞ’ങ്ങ’യച്ചാൻ, അനന്തരം. || 193 ||
പുഷ്പപുരത്തിനു നേരെ വടക്കോട്ടു
കെല്പോടു പോയാൻ, ഒരു-നൂറു-യോജന || 194 ||
ഗൎവ്വിതനായ് അവിടെ മരുവീടുന്ന-
-പൎവ്വതകാഖ്യനാം-മ്ലേഛ്ശാധിനാഥനെ || 195 ||
ചെന്നു സേവിച്ചിതു, ബുദ്ധി-ബലം കൊണ്ടു,
തന്നു’ള്ളിൽ ഉള്ളതെ’ല്ലാം പറഞ്ഞീടിനാൻ:- || 196 ||
“മ്ലേഛ്ശ-കുലേശ്വര! വീര-ശിഖാമണെ!
സ്വഛ്ശ-മതെ! നിൻ-കൃപാ ഒഴിഞ്ഞില്ല മെ. || 197 ||
നന്ദ-നാമാങ്കിതന്മാരായ് മരുവുന്ന-
-മന്ദ-മതികളാം-മന്നവർ ചെയ്തൊ-’രു- || 198 ||
-ധിക്രിയാകൊണ്ടു കുപിതനായോ-’രു-ഞാൻ
അ-‘ക്കുലം ഒക്കെ ഒടുക്കി‘ക്കളഞ്ഞു, ഞാൻ || 199 ||
മൌൎയ്യനു രാജ്യം കൊടുത്തീടുവൻ എന്നു
ധൈൎയ്യമോടേ’വം പ്രതിജ്ഞ ചെയ്തീടിനെൻ. || 200 ||
ഇന്ന’തു ചെയ്വതിന്നാ’രും ഇല്ലാഞ്ഞിഹ
വന്നേൻ അഹം എന്ന’റിക കൃപാ-നിധെ! || 201 ||
വൻപടയോടും ഒരുമിച്ചു പോന്നു നീ
കമ്പമായീടാതെ നന്ദ-രാജാക്കളെ || 202 ||
വെട്ടി‘ക്കുലചെയ്തു എങ്കിൽ ഭവാനു ഞാൻ
നാട്ടാൽ ഒര’ൎദ്ധം പകുത്തു തരുവൻ, ഞാൻ || 203 ||
ബദ്ധനായ് ഇന്നു ഭവാൻ അതു ചെയ്കിലൊ,
സിദ്ധിച്ചു കൂടും, മനോരഥം ഒക്കവെ.” || 204 ||
ഭൂസുരനാകിയ-ചാണക്യൻ ഇങ്ങിനെ
ഭാസുരനായി-‘പ്പറഞ്ഞതു കേട്ട’വൻ || 205 ||
വമ്പരിൽ മുമ്പനായ് എത്രയും ശക്തനാം—

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/52&oldid=181901" എന്ന താളിൽനിന്ന് ശേഖരിച്ചത്